തലമുടിക്ക് നല്ലത് ചൂടുവെള്ളമോ തണുത്ത വെള്ളമോ?

By Web TeamFirst Published Dec 25, 2018, 8:26 AM IST
Highlights

അമിതമായി ചൂടു വെള്ളം തലമുടിയില്‍ ഒഴിക്കരുത്. ഇത് മുടി കൂടുതല്‍ ഡ്രൈ ആക്കുകയും പെട്ടെന്ന് പൊട്ടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഹെയര്‍ കളര്‍ ചെയ്തവരാണ് നിങ്ങളെങ്കില്‍ ചൂടു വെള്ളത്തിലെ കുളി കളര്‍ അതിവേഗം നഷ്ടമാകാന്‍ കാരണമായേക്കാം.

തലമുടിക്ക് ഏറ്റവും നല്ലത് ചൂടുവെള്ളമോ തണുത്ത വെള്ളമോ. പലർക്കും ഇതിനെ കുറിച്ച് സംശയമുണ്ട്. തണുപ്പ് കാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് അധിക പേരും. തലമുടി കഴുകുന്നതിന്‌ തൊട്ടു മുൻപായി ചൂടു വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തലമുടിയിലെ ഹെയര്‍ ഫോളിക്കിളുകളെ വൃത്തിയാക്കാന്‍ സഹായിക്കുന്നു. 

അമിതമായി ചൂടു വെള്ളം തലമുടിയില്‍ ഒഴിക്കരുത്. ഇത് മുടി കൂടുതല്‍ ഡ്രൈ ആക്കുകയും പെട്ടെന്ന് പൊട്ടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഹെയര്‍ കളര്‍ ചെയ്തവരാണ് നിങ്ങളെങ്കില്‍ ചൂടു വെള്ളത്തിലെ കുളി കളര്‍ അതിവേഗം നഷ്ടമാകാന്‍ കാരണമായേക്കാം. അതേസമയം തണുത്ത വെള്ളത്തിലെ കുളി മുടിയെ കൂടുതല്‍ മൃദുവാക്കും. ഒരു കണ്ടിഷണര്‍ കൂടി ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ നല്ലതാകുകയും ചെയ്യും.

ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ സഹായത്തോടെ നല്ലൊരു ഷാംപൂവും കണ്ടിഷണറും കൂടി ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും. ആവശ്യമെങ്കില്‍ ഹെയര്‍ സെറം കൂടിയാകാം. തലമുടി ചൂടുവെള്ളത്തിൽ കഴുകുന്നത് മുടി ചുരുളാനുള്ള സാധ്യത വളരെ കൂടുതലാണ്. തലയിൽ എണ്ണ പുരട്ടി കുളിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. തലമുടിയിലെ എണ്ണമയം മാറ്റാൻ ഏറ്റവും നല്ലത് തണുത്ത വെള്ളം തന്നെയാണ്. 


 

click me!