വെളിച്ചെണ്ണ ഹൃദ്രോഗ സാധ്യത കുറയ്ക്കുമോ?

By Web DeskFirst Published Jan 16, 2018, 4:03 PM IST
Highlights

വെളിച്ചെണ്ണ പലപ്പോഴും കൊളസ്‌ട്രോള്‍ ഉണ്ടാക്കുകയും  ഹൃദ്രോഗത്തിന് വരെ കാരണമാകുമെന്നുമാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍
വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം. 

50നും 75നും ഇടയില്‍ പ്രായമുള്ള 94 ഉള്‍പ്പെടുത്തി കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍. കേയ് തീ കൗ, പ്രൊഫസര്‍ നിത ഫൊറൗനി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഒന്നും ഇല്ലാത്ത ഇവര്‍ക്ക് നിത്യവും 50 ഗ്രാം വീതം(മൂന്ന് ടേബിള്‍ സ്പൂണ്‍) വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അല്ലെങ്കില്‍ വെണ്ണ എന്നിവ മാറി മാറി നല്‍കിക്കൊണ്ടായിരുന്നു പഠനം. 

പഠനത്തില്‍ പങ്കുചേര്‍ന്നതില്‍ നെയ്യ് സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ എല്‍ഡില്‍ കൊളസ്‌ട്രോളിന്‍റെ തോത് 15 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. ഒലീവ് ഓയില്‍ കഴിച്ചവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഞ്ച് ശതമാനമാണ് വര്‍ധിച്ചത്. 

അതേസമയം, വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പഠനത്തിന് വിധേയരായവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്‍റെ അളവ് പതിനഞ്ച് ശതമാനമാണ് വര്‍ധിച്ചത്. ശരീരത്തിന് പ്രയോജനപ്രദമായ ഈ ഗുഡ് കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.


 

click me!