പതിവായി ഹെെഹീൽ ചെരിപ്പ് ധരിക്കുന്നവരാണോ; എങ്കിൽ സൂക്ഷിക്കുക ഈ രോ​ഗങ്ങൾ പിടിപെടാം

Published : Feb 02, 2019, 05:21 PM ISTUpdated : Feb 02, 2019, 05:26 PM IST
പതിവായി ഹെെഹീൽ ചെരിപ്പ് ധരിക്കുന്നവരാണോ; എങ്കിൽ സൂക്ഷിക്കുക ഈ രോ​ഗങ്ങൾ പിടിപെടാം

Synopsis

ഹെെഹീൽ ചെരിപ്പ് പതിവായി ധരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൈഹീല്‍ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ്  ആർത്രൈറ്റിസിന് കാരണമാകാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (AIIMS) ലെ വിദ​ഗ്ധർ പറയുന്നു. 

ഹെെഹീൽ ചെരിപ്പ് ധരിച്ചാൽ മാത്രമേ ഫാഷനബിൾ ആവുകയുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് അധികവും. ഹെെഹീൽ ചെരിപ്പ് ധരിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഹെെഹീൽ ചെരിപ്പ് പതിവായി ധരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൈഹീല്‍ ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ ഡീജനറേറ്റീവ്  ആർത്രൈറ്റിസിന് കാരണമാകാമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (AIIMS) ലെ വിദ​ഗ്ധർ പറയുന്നു. 

മണിക്കൂറോളം ഹെെഹീൽ ചെരിപ്പ് ധരിക്കുമ്പോൾ എല്ലുകൾക്ക് ക്ഷതമുണ്ടാകാമെന്നും സന്ധിവാതത്തിന് കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു.  സന്ധികൾക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നിൽക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും. 

ഹൈഹീൽ ചെരുപ്പ് കാൽപ്പാദങ്ങളുടെ എല്ലുകളിൽ ഭാരം വരുത്തുകയും ഇത് ഫോർ–ഫുട് പെയ്നിനു കാരണമാകുകയും ചെയ്യും. ഹീൽസ് ധരിക്കുന്നത് മുട്ടുകളിലും കാൽവിരലുകളിലും അമിത മർദ്ദം ഏൽപ്പിക്കുകയും അവയ്ക്ക്  വേദനവരികയും ചെയ്യും. കൂടാതെ സന്ധിവാതം, നടുവേദന, അരക്കെട്ടിനു വേദന, മുട്ടുവേദന ഇവയ്ക്കും കാരണമാകുമെന്നും മിക്ക പഠനങ്ങളും പറയുന്നു.

ഹൈഹീൽ ചെരിപ്പുകൾ ധരിക്കുമ്പോൾ പലപ്പോഴും ബാലൻസ് തെറ്റാൻ കാരണമാകും. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടത്തെ കുറയ്ക്കാൻ കാരണമാകും. പതിവായി ഹീൽസ് ചെരിപ്പ് ധരിക്കുന്നത് നടുവേദന ഉണ്ടാക്കാമെന്നും വിദ​ഗ്ധർ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം