അര്‍ബുദ ശസ്ത്രക്രിയ പാടുകള്‍ തുറന്നുകാട്ടി താഹിറ കശ്യപ് ; ഭര്‍ത്താവ് ആയുഷ്മാന്‍റെ പ്രതികരണം ഇങ്ങനെ

Published : Feb 05, 2019, 02:23 PM IST
അര്‍ബുദ ശസ്ത്രക്രിയ പാടുകള്‍ തുറന്നുകാട്ടി താഹിറ കശ്യപ് ;  ഭര്‍ത്താവ് ആയുഷ്മാന്‍റെ പ്രതികരണം ഇങ്ങനെ

Synopsis

സ്തനാര്‍ബുദ ശസ്ത്രക്രിയയുടെ പാടുകള്‍ തുറന്നുകാണിച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന്നയുടെ ഭാര്യ താഹിറ കശ്യപ്. 

സ്തനാര്‍ബുദ ശസ്ത്രക്രിയയുടെ പാടുകള്‍ തുറന്നുകാണിച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന്നയുടെ ഭാര്യ താഹിറ കശ്യപ്. ലോക ക്യാന്‍സര്‍ ദിനമായിരുന്ന ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താഹിറ തന്‍റെ  ശസ്ത്രക്രിയ അടയാളത്തിന്‍റെ ചിത്രവും അര്‍ബുദത്തോട് പോരാടിയ അനുഭവങ്ങളും പങ്കുവെച്ചത്. ചിത്രത്തില്‍ ശസ്ത്രക്രിയയുടെ പാട് വ്യക്തമായി കാണാം. 

 

'ഇന്ന് എന്‍റെ ദിവസമാണ്' എന്ന് പറഞ്ഞാണ് താഹിറയുടെ കുറിപ്പ് തുടങ്ങുന്നത്. എനിക്ക് കിട്ടിയ ആദരവിന്‍റെ അടയാളമായാണ് ആ പാടുകളെ ഞാന്‍ കാണുന്നതെന്ന് താഹിറ പറയുന്നു. 'നിങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുന്നതിലൂടെയാണ് സന്തോഷം ഉണ്ടാവുന്നത്. ഈ പോരാട്ടം എനിക്ക് കഠിനമായിരുന്നു. ഈ ചിത്രത്തിലൂടെ എനിക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല, പക്ഷെ അതിനെ അതിജീവിക്കാന്‍ ഞാന്‍ ആര്‍ജ്ജിച്ച ആര്‍ജവത്തെയാണ്' - ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് താഹിറ കുറിച്ചു.

'നിന്‍റെ ആ പാടുകള്‍ മനോഹരമാണ്. നീ പുതിയവഴി കാണിച്ചവളാണ്. അര്‍ബുദം ഉണ്ടെന്ന് അറിയുമ്പോള്‍ തളര്‍ന്ന് പോകുന്ന ലക്ഷക്കണക്കിന് പേരെ നീ പ്രചോദിപ്പിക്കുന്നു'-  താഹിറയുടെ പോസ്റ്റിന് ആയുഷ്മാന്‍റെ മറുപടി നല്‍കി. 


കഴിഞ്ഞ വര്‍ഷമാണ് താന്‍ സ്തനാര്‍ബുദ ചികിത്സയിലാണെന്ന കാര്യം താഹിറ പുറംലോകത്തെ അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം ഏറെ ആത്മവിശ്വാസത്തോടെ ലാക്‌മേ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച താഹിറ വാര്‍ത്തകളിലും ഇടം നേടിയിരുന്നു. മുടി മുഴുവനും നഷ്ടപ്പെട്ട അവസ്ഥയിലും വെളുത്ത വസ്ത്രം ധരിച്ച് പുഞ്ചിരിയോടെയുള്ള താഹിറയുടെ റാംപ് വാക്കിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 

 

 


 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി