ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാന്‍ ഇനി ഹോട്ടലില്‍ പോകേണ്ട!

Published : Aug 02, 2017, 06:19 PM ISTUpdated : Oct 05, 2018, 02:26 AM IST
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാന്‍ ഇനി ഹോട്ടലില്‍ പോകേണ്ട!

Synopsis

രാത്രിയില്‍ ഗ്രില്ലില്‍ വേവിച്ചെടുക്കുന്ന ചിക്കനും കുബ്ബൂസും കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതു കഴിക്കാന്‍ ഇനി ഹോട്ടലില്‍ പോകേണ്ടതില്ല. വീട്ടില്‍ത്തന്നെ അനായാസം നമുക്ക് അത് തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കാം...


തൈര് - രണ്ട് കപ്പ്


ഒലിവ് ഓയില്‍ - രണ്ട് ടേബിള്‍സ്‌പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളക് ചതച്ചത് - മുക്കാല്‍ ടീസ്‌പൂണ്‍
മല്ലിപ്പൊടി - മുക്കാല്‍ ടീസ്‌പൂണ്‍
ജീരകപ്പൊടി - അര ടീസ്‌പൂണ്‍
കറുവപ്പട്ടപ്പൊടി - ഒരു നുള്ള്


നാരങ്ങാനീര് - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - ഒരു നുള്ള്


ചിക്കന്‍ ബ്രെസ്റ്റ് - നാല് കഷണം


ചുവന്നുള്ളി അരിഞ്ഞത്- രണ്ട് ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത് - അരക്കപ്പ്
മല്ലിയില അരിഞ്ഞത് - അരക്കപ്പ്
ഒലിവ് ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍

  • ഒരു കപ്പ് തൈരിൽ രണ്ടാമത്തെ ചേരുവകളായ ഒലിവ് ഓയിൽ, നാരങ്ങാനീര്, ഉപ്പ്, മുളകുപ്പൊടി, കുരുമുളകു ചതച്ചത്, മല്ലിപ്പൊടി, ജീരകംപൊടി,  കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർക്കുക. ഇത് ചിക്കൻ കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.
  • ഒരു കപ്പ് തൈരിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര്, ഒരു നുളള് ഉപ്പ് എന്നിവ യോജിപ്പിക്കുക. 
  • പുരട്ടി വച്ചിരിക്കുന്ന ചിക്കനിൽ ഒലിവ് ഓയിൽ പുരട്ടുക. ചിക്കൻ ഫോയിൽ പേപ്പർ കൊണ്ടു മൂടി വച്ചു ഗ്രിൽ ചെയ്യുക. 
  • ഒരു ബൌളിൽ രണ്ടു വലിയ സ്പൂൺ ചുവന്നുളളി അരിഞ്ഞത്, അരക്കപ്പ് പുതിനയില അരിഞ്ഞത്, അരക്കപ്പ് മല്ലിയില അരിഞ്ഞത്, ഒരു വലിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിക്കുക. 
  • ഗ്രീൽ ചെയ്ത ചിക്കനു മുകളിൽ യോജിപ്പിച്ചുവെച്ചിരിക്കുന്ന തൈര്, നാരങ്ങാനീര്,ഉപ്പ് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് ബൌളിലാക്കി വെച്ചിരിക്കുന്നവയും ചേർക്കുക. 
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും