തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാൻ ഈ ശീലങ്ങൾ പതിവാക്കൂ
തണുപ്പുകാലത്തെ കാറ്റും, കുറഞ്ഞ സൂര്യപ്രകാശവും, മാറുന്ന താപനിലയും നമ്മുടെ പ്രതിരോധശേഷിയെ ദുർബലമാക്കും. ജലദോഷം, ചുമ, വൈറൽ രോഗങ്ങൾ എന്നിവയെ തടയാൻ ചെയ്യേണ്ട 5 ശീലങ്ങൾ.

ചെറുചൂടുവെള്ളം അല്ലെങ്കിൽ ഹെർബൽ ഡ്രിങ്ക്
രാവിലെ എഴുന്നേറ്റ ഉടൻ തണുത്ത വെള്ളം കുടിക്കുന്നതിന് പകരം ചെറുചൂടുവെള്ളം കുടിക്കുക. ഇതിൽ നാരങ്ങ, തേൻ അല്ലെങ്കിൽ ഇഞ്ചി ചേർക്കാം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
വ്യായാമം അല്ലെങ്കിൽ യോഗ ചെയ്യാം
രാവിലെ ചെറിയ രീതിയിൽ വ്യായാമം അല്ലെങ്കിൽ യോഗ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ശരീരത്തെ സജീവമായി നിലനിർത്തുകയും ചെയ്യുന്നു.
രാവിലത്തെ ഇളം വെയിലും ശുദ്ധവായുവും
രാവിലെ 15-20 മിനിറ്റ് വെയിൽ കൊള്ളുന്നത് ശരീരത്തിന് വിറ്റാമിൻ ഡി നൽകുന്നു. ഇത് പ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമാണ്.
പ്രഭാതഭക്ഷണം
രാവിലത്തെ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തണുപ്പുകാലത്ത് ഡ്രൈ ഫ്രൂട്ട്സ്, നെല്ലിക്ക, സീസണൽ പഴങ്ങൾ, ഓട്സ് പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
മാനസികാരോഗ്യം ശ്രദ്ധിക്കാം
മാനസികാരോഗ്യത്തിന് പ്രതിരോധശേഷിയുമായി നേരിട്ട് ബന്ധമുണ്ട്. അതിനാൽ തന്നെ അമിതമായി മാനസിക സമ്മർദ്ദം ഉണ്ടാവുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

