ഡ്രൈ ഫ്രൂട്ട്‌സ് സ്ഥിരമായി കഴിക്കുന്നവരാണോ?

Published : Jan 17, 2019, 06:32 PM ISTUpdated : Jan 17, 2019, 06:43 PM IST
ഡ്രൈ ഫ്രൂട്ട്‌സ് സ്ഥിരമായി കഴിക്കുന്നവരാണോ?

Synopsis

ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ധാരാളം ഫൈബര്‍ ലഭിക്കും. എന്നാൽ, ഫൈബര്‍ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിൽ അമിത അളവിൽ  ഫൈബര്‍ എത്തുന്നത്  ആന്റി ഓക്സിഡന്റ്സിന്റെ അളവ് കുറയ്ക്കുമെന്ന് മിക്ക പഠനങ്ങളും പറയുന്നു.

ഡ്രൈ ഫ്രൂട്ട്‌സ് പൊതുവേ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് പറയാറുള്ളത്. പ്രോട്ടീന്റെ കലവറയാണ് ഡ്രൈ ഫ്രൂട്ട്‌സ് എന്ന കാര്യം എല്ലാവർക്കും അറിയാം. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ധാരാളം ഫൈബര്‍ ലഭിക്കും. എന്നാൽ, ഫൈബര്‍ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശരീരത്തിൽ അമിതമായ അളവിൽ  ഫൈബര്‍ എത്തുന്നത്  ആന്റി ഓക്സിഡന്റ്സിന്റെ അളവ് കുറയ്ക്കുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. ഫെെബർ അമിത അളവിൽ ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിനും സന്ധിവേദനയ്ക്കും കാരണമാകുന്നു. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുമ്പോൾ നല്ലത് പോലെ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി വെള്ളം കുടിക്കുന്നതിലൂടെ ഫൈബര്‍ ശരീരത്തിന് ദോഷകരമായി മാറുന്നത് തടയാന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. 

വെള്ളം കുടിക്കാതിരുന്നാൽ മലബന്ധം, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഡ്രൈ ഫ്രൂട്ട്‌സില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ദഹനശേഷിയെ ബാധിക്കാം. ഒരു കപ്പ് ക്രാന്‍ബെറീസിൽ 70 ​ഗ്രാം മധുരം അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.മധുരം അധികമായാൽ പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാം. ഡ്രൈ ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം കൂട്ടാം.
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?