ഒാണത്തിന് സ്പെഷ്യൽ ബീറ്റ് റൂട്ട് കിച്ചടി

Published : Aug 24, 2018, 10:58 AM ISTUpdated : Sep 10, 2018, 01:20 AM IST
ഒാണത്തിന് സ്പെഷ്യൽ ബീറ്റ് റൂട്ട് കിച്ചടി

Synopsis

ഇത്തവണ ഒാണത്തിന് സ്പെഷ്യൽ ബീറ്റ് റൂട്ട് കിച്ചടി ഉണ്ടാക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

ബീറ്റ് റൂട്ട് -    അര കിലോ
തേങ്ങ  -    ഒരു മുറി
കടുക് -    രണ്ട് ടേബിള്‍ സ്പൂണ്‍ 
വെളിച്ചെണ്ണ- 1 സ്പൂൺ
തൈര്    - കാല്‍ ലിറ്റര്‍
മഞ്ഞള്‍പ്പൊടി    - ഒരു ചെറിയ സ്പൂണ്‍
വറ്റല്‍ മുളക്    - മൂന്നെണ്ണം, കറിവേപ്പില - ആവശ്യത്തിന് 
മുളകുപൊടി    - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക്     - മൂന്നെണ്ണം , ഉപ്പ് - ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം:

ബീറ്റ് റൂട്ട് അരിഞ്ഞ് അതിലേക്ക് പച്ചമുളക് ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍ മുളക് ചെറുതാക്കിയതും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. ബീറ്റ്‌റൂട്ട് അരിഞ്ഞതു ചേര്‍ത്ത് ഇളക്കുക. തേങ്ങ അരച്ചതില്‍ പകുതി കടുകുകൂടി ചേര്‍ത്ത് ഒന്നുകൂടി അരയ്ക്കണം. ഇതിലേക്ക് കട്ട ഉടച്ച തൈര് ചേര്‍ത്ത് ബീറ്റ്‌റൂട്ടിലേക്ക് ഒഴിച്ച് ഇളക്കി ഉപ്പ് പാകത്തിനിടുക. പതഞ്ഞുവരുമ്പോള്‍ വാങ്ങിവെയ്ക്കുക.


 

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ