ചൂട് കാലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്കാണ് സേമിയ ഫ്രൂട്ട് ഡ്രിങ്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ഹെൽത്തി ഡ്രിങ്ക്.
സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. ചൂട് കാലത്ത് എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് കൂടുതൽ ആശ്വാസം ലഭിക്കും. ചൂട് കാലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്കാണ് സേമിയ ഫ്രൂട്ട് ഡ്രിങ്ക്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ ഹെൽത്തി ഡ്രിങ്ക്.
വേണ്ട ചേരുവകൾ
സേമിയ 1 കപ്പ്
കസ്റ്റർഡ് പൗഡർ 2 ടേബിൾ സ്പൂൺ (അര ഗ്ലാസ് പാലിൽ ഒന്നു കലക്കി വയ്ക്കുക )
കസ് കസ് 1 ടേബിൾ സ്പൂൺ (കാൽ ഗ്ലാസ് വെള്ളത്തിൽകസ് കസ് ഇട്ട് കുതിർത്തു വയ്ക്കുക )
പാൽ 5 കപ്പ്
നെയ്യ് 1 ടേബിൾ സ്പൂൺ
ഫ്രൂട്ട്സ് ആവശ്യത്തിന് (ആപ്പിൾ, പഴം, മാങ്ങാ, മാതളം എന്നിവ ആണ് ഞാൻ എടുത്തത് )
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കുക. അതിലേക്ക് സേമിയ ഇട്ട് ഒന്ന് വറുത്ത് അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. സേമിയ വെന്ത് വരുമ്പോൾ പഞ്ചസാര ചേർക്കുക. ഇനി ഇതിലേക്ക് നേരെത്തെ കലക്കി വച്ചിരിക്കുന്ന കസ്റ്റർഡ് ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഇത് തണുക്കാൻ ആയി മാറ്റി വയ്ക്കുക. സേമിയ കസ്റ്റർഡ് നന്നായി തണുത്തു വരുമ്പോൾ കുതിർത്ത് വച്ചിട്ടുള്ള കസ് കസ്, ഫ്രൂട്ട്സ് ചെറുതായി അരിഞ്ഞതും ചേർത്തു ഇളക്കി വയ്ക്കുക. ഇനി ഇത് ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കുക. സെറ്റായ ശേഷം കഴിക്കുക.


