സ്വാദൂറും ബീറ്റ് റൂട്ട് ഹൽവ ഉണ്ടാക്കാം

By Web DeskFirst Published Jul 1, 2018, 1:07 PM IST
Highlights
  • സ്വാദൂറും ബീറ്റ് റൂട്ട്  ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഹൽവ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പലതരത്തിലുള്ള ഹൽവകളാണ് ഇന്നുള്ളത്. എല്ലാതരത്തിലുമുള്ള പഴങ്ങൾ കൊണ്ടും ഹൽവ ഉണ്ടാക്കാനാകും. എന്നാൽ സ്വാദൂറും ബീറ്റ് റൂട്ട് കൊണ്ടും ഹൽവ ഉണ്ടാക്കാനാകും.വളരെ കുറച്ച് ചേരുവകൾ കൊണ്ട്  ബീറ്റ് റൂട്ട് ഹൽവ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ബീറ്റ് റൂട്ട് ഹൽവ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ബീറ്റ് റൂട്ട്   -  2
2. പാൽ - 1 കപ്പ്
3. പഞ്ചസാര - ആവശ്യത്തിന് 
4. ഏലയ്ക്ക പൊടിച്ചത് - 1 ടീ സ്പൂൺ
5. അണ്ടിപ്പരിപ്പ് - 6 എണ്ണം
6. ഉണക്കമുന്തിരി -  8
7.  നെയ്യ് - 2 ടീ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യം ബീറ്റ് റൂട്ടിന്റെ തൊലി മാറ്റിയ ശേഷം ​ഗ്രേറ്റ് ചെയ്യുക. ഒരു പാനിൽ നെയ് ചൂടാക്കാൻ വയ്ക്കുക.ശേഷം ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ചേർത്ത് നല്ല പോലെ മൂപ്പിച്ചെടുക്കുക. ശേഷം തണുക്കാനായി മൂപ്പിച്ച ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ഒരു പ്ലേറ്റിലേക്ക് മാറ്റുക. അതേ പാനിൽ തന്നെ ​ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ബീറ്റ് റൂട്ട് വേവിക്കാൻ വയ്ക്കുക.ബീറ്റ് റൂട്ട് ചെറിയ തീയിൽ അഞ്ച് മിനിറ്റ് വേവിക്കുക. ബീറ്റ് റൂട്ട് നല്ല പോലെ പേസ്റ്റ് രൂപത്തിൽ വേവിച്ച ശേഷം അതിലേക്ക് പാലും പഞ്ചസാരയും ഇടുക. ചെറുതീയിൽ നല്ല പോലെ ചൂടാക്കുക. കട്ടിയാകുന്നത് വരെ നല്ല പോലെ ഇളക്കി കൊടുക്കണം. കട്ടിയായി കഴിഞ്ഞാൽ പാനിൽ നിന്ന് ഒരു പ്ലേറ്റിലേക്ക് മാറ്റാം. ശേഷം അൽപം ഏലയ്ക്ക പൊടിയും, നെയ്യിൽ വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിക്കാം. സെറ്റായി കഴിഞ്ഞാൽ കഷ്ണങ്ങളാക്കി കഴിക്കാം.

click me!