അരമണിക്കൂർ കൊണ്ട് ബ്രൗണീ തയ്യാറാക്കാം

By web deskFirst Published Jul 19, 2018, 5:38 PM IST
Highlights
  • വെറും അരമണിക്കൂർ കൊണ്ട് ബ്രൗണീ തയ്യാറാക്കാം.

ബ്രൗണീ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ബ്രൗണീ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കുട്ടികളാണ്. വല്ലപ്പോഴൊക്കെ കുട്ടികൾക്ക് സ്വാദീഷ്ടമുള്ള ബ്രൗണീ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം. വീട്ടിൽ വെറും അരമണിക്കൂർ കൊണ്ട് തന്നെ  ബ്രൗണീ തയ്യാറാക്കാനാകും. ബ്രൗണീ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നല്ലേ. 

ബ്രൗണീ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:


മെെദ -  3/4 കപ്പ്

മുട്ട - 3

വെണ്ണ - 3/4 കപ്പ്‌

ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ - 1 കപ്പ്‌ 

വാനില - ഒരു വലിയ സ്‌പൂണ്‍

കൊക്കോ- 1/4 കപ്പ്‌

പഞ്ചസാര പൊടിച്ചത്‌ - 1 കപ്പ്‌

നടസ്‌ അരിഞ്ഞത്‌- അരക്കപ്പ്‌

പാകം ചെയ്യുന്ന വിധം:

ആദ്യം ഒാവൻ 180 ഡിഗ്രിയിൽ ചൂടാക്കിവയ്ക്കുക.ശേഷം വെണ്ണയും ഡാര്‍ക്ക്‌ ചോക്ലേറ്റും ഒരു ബൗളിലാക്കുക. ആ ബൗള്‍ തിളയ്‌ക്കുന്ന വെള്ളത്തില്‍ ഇറക്കിവച്ച്‌ നല്ല പോലെ അലിയിക്കുക. മറ്റൊരു ബൗളില്‍ മുട്ട, പഞ്ചസാര, വാനില എന്നിവ നന്നായി അടിക്കുക. ശേഷം മൈദയും കൊക്കോയും നന്നായി യോജിപ്പിക്കുക. ചോക്ലേറ്റ്‌ മിശ്രിതം ചൂടാറിയ ശേഷം ഇതിലേക്ക്‌ മുട്ട മിശ്രിതം ചേര്‍ത്തു നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. പിന്നീട്‌ ഇതിലേക്ക്‌ മൈദയും നട്‌സും ചേര്‍ത്തടിച്ചു ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ വച്ച്‌ 30 മിനിറ്റ്‌ ബേക്ക്‌ ചെയ്യുക. മുകള്‍വശം നന്നായി ബ്രൗണ്‍ നിറത്തിലാകണം. കുട്ടികൾ ഇഷ്ടപ്പെടുന്ന ബ്രൗണീ തയ്യാറായി കഴിഞ്ഞു.

 

click me!