താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്. വൃത്തിയില്ലായ്മയ്ക്ക് പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും.

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്. വൃത്തിയില്ലായ്മയ്ക്ക് പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും.
താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.
ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നത് വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും. താരൻ അകറ്റുന്നതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ പരിചയപ്പെടാം.
തലയോടിന്റെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും.
തലയോടിന്റെ മോയ്സ്ചറൈസർ ആയി വെളിച്ചെണ്ണ പ്രവർത്തിക്കും. നാരങ്ങയ്ക്ക് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് താരനു കാരണമാകുന്ന സൂക്ഷ്മാണുക്കളെ തടയുന്നു. ആന്റിഫംഗൽ ഗുണങ്ങളുള്ളതിനാൽ വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് തലയിൽ ചേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.
ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുക ചെയ്യുന്നു.
ആര്യവേപ്പ് പേസ്റ്റാക്കിയ ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. വേപ്പിന്റെ ശക്തമായ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കുക ചെയ്യുന്നു.
കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അകറ്റുന്നു
കറ്റാർവാഴ വരണ്ട തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും ജലാംശം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ താരൻ അടരുന്നത് കുറയ്ക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും.
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15–20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം.
സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായി
സവാള നീര് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. സവാളയിലെ ആന്റിഫംഗൽ/ആന്റി ബാക്ടീരിയൽ ഗുണങ്ങളും സൾഫറും താരന് പരിഹാരമായി ഉപയോഗിക്കുന്നു.

