
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...
വെള്ളകടല വേവിച്ചത്(ചന്ന) 5 ടേബിൾ സ്പൂൺ
ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് 1 എണ്ണം
ഉപ്പ് 1 നുള്ള്
നാരങ്ങ പകുതി ഭാഗം
മല്ലിയില അരിഞ്ഞത് 2 എണ്ണം
കാരറ്റ് അരിഞ്ഞത് 2 എണ്ണം
വെള്ളരിക്ക അരിഞ്ഞത് 1 എണ്ണം
ഉള്ളി അരിഞ്ഞത് 1 എണ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
കറിവേപ്പില 1 തണ്ട്
കറുത്ത കുരുമുളക് പൊടി 1 നുള്ള്
റോസ്റ്റ് ചെയ്ത എള്ള് 1 ടീസ്പൂൺ
മാതളം 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ
തയ്യാറാക്കേണ്ട വിധം...
ആദ്യം വെള്ളക്കടല ഒരു രാത്രി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക.
ശേഷം വെള്ളക്കടല പ്രഷർ കുക്കറിലിട്ട് നല്ല പോലെ വേവിച്ചെടുക്കുക.
വെള്ളക്കടല നല്ല പോലെ വെന്തു കഴിഞ്ഞാൽ മറ്റ് ബാക്കിയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് വിളമ്പുക.