സ്വാദൂറും മക്രോണി പായസം ഉണ്ടാക്കാം

By Lekshmi HarikrishnanFirst Published Oct 3, 2018, 8:31 AM IST
Highlights

ഇതൊരു ന്യൂജെൻ പായസം എന്നേ പറയാൻ പറ്റൂ. പുത്തൻ തലമുറയ്ക്ക് പ്രിയപ്പെട്ടവയാണല്ലോ പാസ്ത, മക്രോണി, പനീർ ഒക്കെ.അപ്പോ മക്രോണി കൊണ്ടൊരു പായസം ഉണ്ടാക്കിയാലോ. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ്  മക്രോണി പായസം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 

മക്രോണി     :300ഗ്രാം 
പാല്              :500ML
മിട്ടായി മേറ്റ്‌  :200ഗ്രാം 
വാനില എസ്സെൻസ് :1ടേബിൾ സ്പൂൺ 
അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ് :ആവശ്യത്തിന് 
നെയ്യ്        :  2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം മക്രോണി നന്നായി കഴുകി കുറച്ചു വെള്ളത്തിൽ വേവിക്കുക. മുങ്ങാൻ ഉള്ള വെള്ളം മതിയാവും. ഇനി വെള്ളം വാർത്തു കളഞ്ഞു വെക്കുക. 

ശേഷം പാല് നന്നായി തിളപ്പിച്ച്‌ ഒന്ന് കുറുകി വരുമ്പോൾ മിട്ടായി മേറ്റ്‌ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി വേവിച്ചു വെച്ച മക്രോണി അതിലേക്കു ചേർത്തോളൂ. ഇളക്കി കൊണ്ടിരിക്കണം. 

ശേഷം കുറച്ചു അണ്ടിപ്പരിപ്പും ബദാമും പൊടിച്ചു ചേർക്കുക. ഏതാണ്ട് 1ടേബിൾ സ്പൂൺ മതിയാവും. അതിലേക്കു വാനില എസ്സെൻസ് ചേർത്തു ഇളക്കുക.ബാക്കി അണ്ടിപ്പരിപ്പും ബദാമും കിസ്മിസും നെയ്യിൽ വറുത്തു ചേർക്കുക. കൊതിയൂറും മക്രോണി പായസം റെഡിയായി. 

തയ്യാറാക്കിയത് : ലക്ഷ്മി ഹരികൃഷ്ണൻ
കൊടകര, തൃശൂർ

click me!