കൊളസ്‌ട്രോളിനെ തുരത്താം; കഴിക്കാം ഈ പത്ത് തരം ഭക്ഷണം...

By Web TeamFirst Published Sep 30, 2018, 10:52 AM IST
Highlights

മീന്‍ ആണ് കൊളസ്‌ട്രോളിനെ എരിച്ചുകളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ചിക്കനോ മറ്റ് ഇറച്ചികളോ കൊളസ്‌ട്രോള്‍ ഉളളവര്‍ക്ക് കഴിക്കാന്‍ നിയന്ത്രണങ്ങളേറെയാണ്. അതേസമയം നോണ്‍വെജിറ്റേറിയനായ ഒരാള്‍ക്ക് ഈ പ്രശ്‌നം മീന്‍ കഴിക്കുന്നതിലൂടെ മാറ്റാവുന്നതേയുള്ളൂ
 

കൊളസ്‌ട്രോള്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഏതുതരം ഭക്ഷണം കഴിക്കുമ്പോഴും ആശങ്കയാണ്. ഇത് നിലവിലുള്ള കൊഴുപ്പിനെ കൂട്ടുമോ, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമോ- ഇങ്ങനെയെല്ലാമായിരിക്കും പ്രധാന ആശങ്കകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ഡയറ്റുകള്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ചില തരത്തിലുള്ള ഭക്ഷണം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്‌ട്രോളിനെ ഒരു പരിധി വരെ തുരത്താനാകും. ഇവ ഏതെല്ലാമെന്ന് നോക്കാം... 

ഒന്ന്...

ചീരയാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ആഹാരം. ദിവസവും അരക്കപ്പോളം ചീര കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതുവഴി ഹൃദയസ്തംഭനം തടയാനാകുമെന്നും വിദഗ്ധര്‍ പറയുന്നു. 

രണ്ട്...

റെഡ് വൈനും കൊളസ്‌ട്രോളിനെ ചെറുക്കുമത്രേ. ചെറിയ അളവില്‍ ഇടയ്ക്ക് റെഡ് വൈന്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കും. എന്നാല്‍ ഇത് ദിവസവും കഴിക്കുന്നതും, അമിതമായി കഴിക്കുന്നതുമെല്ലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കാം. 

മൂന്ന്...

വിര്‍ജിന്‍ ഒലിവ് ഓയിലാണ് കൊളസ്‌ട്രോളിനെതിരെ പോരാടുന്ന മറ്റൊരു പദാര്‍ത്ഥം. സാധാരണഗതിയില്‍ ബട്ടര്‍ (വെണ്ണ) ഉപയോഗിക്കുന്ന സാഹചര്യങ്ങളിലെല്ലാം, ഇതിന് പകരം ഒലിവ് ഓയില്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതിന് പുറമെ കൊളസ്‌ട്രോളിനെ എരിച്ചുകളയാനും ഒലിവ് ഓയില്‍ ഉപകാരപ്പെടുന്നു. 

നാല്...

ഓട്‌സ് ആണ് കൊളസ്‌ട്രോളുള്ളവര്‍ക്ക് കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. ഓട്‌സിലടങ്ങിയിരിക്കുന്ന 'ബെറ്റ ഗ്ലൂക്കാന്‍' ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിച്ചുകളയാന്‍ സഹായകമാണ്. രാവിലെയോ വൈകീട്ടോ കഴിക്കുന്ന ഭക്ഷണത്തിന് പകരം ഓട്‌സ് കഴിക്കുന്നതിലൂടെ ഗണ്യമായ രീതിയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനാകും. 

അഞ്ച്...

വെളുത്തുള്ളിയും കൊളസ്‌ട്രോളിനെ നല്ലരീതിയില്‍ ചെറുക്കുമത്രേ. ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുമെന്ന് മാത്രമല്ല, രക്ത സമ്മര്‍ദ്ദത്തെ വരുതിയിലാക്കാനും വെളുത്തുള്ളി ഏറെ സഹായകമാണ്. 

ആറ്...

ഡാര്‍ക്ക് ചോക്ലേറ്റും കൊളസ്‌ട്രോളുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. മില്‍ക്ക് ചോക്ലേറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ മൂന്ന് മടങ്ങ് അധികം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്താണുക്കള്‍ കട്ട പിടിക്കാതിരിക്കാനാണ് പ്രധാനമായും സഹായിക്കുക. ഇതിന് പുറമെ നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാനും ഇവ സഹായകത്രേ. 

ഏഴ്...

കട്ടന്‍ ചായയും കൊളസ്‌ട്രോളുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. യു.എസ്.ഡി.എ നടത്തിയ റിസര്‍ച്ച് പറയുന്നത്, കട്ടന്‍ ചായയ്ക്ക് മൂന്നാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം വരെ ബ്ലഡ് ലിപ്പിഡുകളുടെ അളവ് കുറയ്ക്കാനാകും. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവും ക്രമേണ കുറയ്ക്കും. 

എട്ട്...

ഏത് തരം ബീന്‍സുകളും (പയറുവര്‍ഗങ്ങള്‍) കൊളസ്‌ട്രോളിന് നല്ലതാണത്രേ. ഇതും ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ദിവസവും അരക്കപ്പോളം ബീന്‍സ് കഴിക്കുന്നത് ഗണ്യമായ രീതിയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്.

ഒമ്പത്...

മീന്‍ ആണ് കൊളസ്‌ട്രോളിനെ എരിച്ചുകളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ചിക്കനോ മറ്റ് ഇറച്ചികളോ കൊളസ്‌ട്രോള്‍ ഉളളവര്‍ക്ക് കഴിക്കാന്‍ നിയന്ത്രണങ്ങളേറെയാണ്. അതേസമയം നോണ്‍വെജിറ്റേറിയനായ ഒരാള്‍ക്ക് ഈ പ്രശ്‌നം മീന്‍ കഴിക്കുന്നതിലൂടെ മാറ്റാവുന്നതേയുള്ളൂ. ഹൃദയത്തിനും മീന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഡയറ്റില്‍ മീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

പത്ത്...

വാള്‍നട്ടാണ് കൊളസ്‌ട്രോളിനെ ചെറുക്കുന്ന മറ്റൊരാഹാരം. ചാത്ത കൊളസട്രോളിന്റെ അളവ് കുറയ്ക്കാനാണ് വാള്‍നട്ടും സഹായകമാകുന്നത്. ദിവസവും വാള്‍നട്ട് കഴിക്കുന്നതിലൂടെ 8-10 പോയിന്റ് വരെ എല്‍ഡിഎല്‍ (ചീത്ത കൊളസട്രോള്‍) കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

click me!