നിറയെ ചോറുണ്ണാൻ ഈ മാമ്പഴ പുളിശ്ശേരി മതി; തയ്യാറാക്കുന്ന വിധം

By Web TeamFirst Published Dec 9, 2018, 11:53 AM IST
Highlights

മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കിൽ വയറ് നിറയെ ചോറുണ്ണാം. സ്വാദൂറും മാമ്പഴം പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 

തയ്യാറാക്കുന്ന വിധം...

മാമ്പഴം                                                                             7 എണ്ണം 
തൈര്                                                                              1/2 ലിറ്റർ 

ആദ്യം മാമ്പഴം കഴുകി തോൽ ഇളക്കി കളഞ്ഞു ചട്ടിയിൽ 250 മില്ലിലിറ്റർ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. അൽപം ഉപ്പും ഇടണം. (ഒഴിച്ച വെള്ളം അധികം വറ്റി വരേണ്ട ആവശ്യമില്ല).

അരച്ചെടുക്കാൻ വേണ്ട സാധനങ്ങൾ...

തേങ്ങ                                                                                      1/2 കപ്പ്‌ 
ജീരകം                                                                                   1/4 ടീസ്പൂൺ 
മഞ്ഞൾ പൊടി                                                                     1/4 ടീസ്പൂൺ 
ഉലുവ പൊടി                                                                         2, 3 നുള്ള് 
ചെറിയ ഉള്ളി                                                                         2 എണ്ണം 
പച്ചമുളക്                                                                                 1 എണ്ണം 

ഇതെല്ലാം കൂടി മിക്സിയിൽ അധികം വെള്ളം ചേർക്കാതെ ഒരു അര ഗ്ലാസ്‌ വെള്ളം ചേർത്ത് അരച്ചെടുക്കുക. നല്ല പോലെ അരയാൻ പ്രത്യേകം ശ്രദ്ധിക്കണം. അവസാനം പച്ചമുളകും ചേർത്ത് ഒന്ന് കറക്കി എടുക്കുക.

കടുക് പൊട്ടിക്കാൻ...

എണ്ണ, കടുക്, ഉലുവ അല്ലെങ്കിൽ പൊടി, കറിവേപ്പില, വേണമെങ്കിൽ ചെറിയ ഉള്ളി...
 
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും, ഉലുവ, വറ്റൽ മുളകും, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക. 

ശേഷം ചേർത്ത് വച്ച മാമ്പഴവും അരപ്പും, തൈരും ചേർത്ത് ചെറിയ തീയ്യിൽ ചൂടാക്കുക. തിളക്കരുത്. 

 ഇരുന്നു തിളയ്ക്കുന്ന പാത്രം ആണെങ്കിൽ സൂക്ഷിച്ചു ചൂടാക്കുക. ചെറുതായി ചൂടായാൽ മതിയാകും. 

അവസാനം കാളനിൽ ചേർക്കും പോലെ ലേശം പഞ്ചസാര ചേർക്കാം. പഞ്ചസാര ചേർത്താൽ കൂടുതൽ സ്വാദ് കിട്ടും. 

സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറായി.


(In collaboration with Tasty Budz )

click me!