രുചികരമായ കൂൺ സൂപ്പ് ഉണ്ടാക്കാം

By Web TeamFirst Published Sep 22, 2018, 7:36 PM IST
Highlights

സൂപ്പുകൾ പലതരത്തിലുണ്ട്.വെജിറ്റബിൾ സൂപ്പ്, തക്കാളി സൂപ്പ്, മട്ടൺ സൂപ്പ്, ചിക്കൻ സൂപ്പ് ഇങ്ങനെ നിരവധി സൂപ്പുകളാണ് ഉള്ളത്.വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സൂപ്പാണ് കൂൺ സൂപ്പ്. കൂൺ കൊണ്ടൊരു രുചികരമായ സൂപ്പ് ഉണ്ടാക്കിയാലോ.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

കൂണ്‍   - 300 ഗ്രാം
പാല്‍   - 300 മില്ലി
മൈദ   - ഒന്നര ടേബിള്‍ സ്പൂണ്‍
പാല്‍പാട  - 1 കപ്പ്
സവാള  - 2
കുരുമുളക്  - 10 എണ്ണം
കരയാമ്പൂവ്- 5 എണ്ണം
വെണ്ണ   - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ജാതിക പൊടി  - ഒരു നുള്ള് 
വെണ്ണ   - ആവശ്യത്തിന്
ഉപ്പ്   - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കൂണ്‍ കഴുകി വൃത്തിയാക്കി അഞ്ചോ ആറോ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം സവാളയും നന്നായി അരിഞ്ഞെടുക്കുക. 

പാലില്‍ കുരുമുളകും കരയാമ്പൂവും ചേര്‍ത്ത് ചൂടാക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. അതിലേക്ക് നുറുക്കിയ കൂണും സവാളയും ചേര്‍ക്കുക. 

ഇവ മൃദുവാകുന്നതു വരെ ചൂടാക്കുക. അതിലേക്ക് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക.

 ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന പാലും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ചൂടോടെ കൂണ്‍ സൂപ്പ് ഉപയോഗിക്കാം. 

click me!