
മൈഗ്രേന് തലവേദന പലരുടെയും പ്രശ്നമാണ്. മൈഗ്രേന്‍ അഥവ ചെന്നിക്കുത്ത് വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ഇത് നിയന്ത്രിക്കാന്‍ സാധിക്കും. മൈഗ്രേന്‍ വരുന്നതിന് മുമ്പേ തടയാനുളള ആറ് വഴികള്‍ നോക്കാം.
അമിത വെളിച്ചവും അധിക ശബ്ദവുമുളള സ്ഥലങ്ങളില്‍ നിന്ന് കഴിയുന്നതും മാറി നില്‍ക്കുക. അമിത വെളിച്ചവും ശബ്ദവും പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ട്. രാതികാലങ്ങളിലെ ഡ്രൈവിങ് ഒഴിവാക്കുക. അതുപോലെ തന്നെ ഫോണിന്‍റെയും ലാപിന്റെയും സ്ക്രീനിലെ വെളിച്ചം കുറക്കാൻ ശ്രദ്ധിക്കുക. സൂര്യന്റെ അമിത വെളിച്ചത്തിൽ നിന്നും നൈറ്റ് ക്ലബുകളിൽ നിന്നും ഒഴിവാകാൻ ശ്രദ്ധിക്കുക.
ആഹാരവും മൈഗ്രേന് ഒരു ഘടകമാണ്. ചില ഭക്ഷണങ്ങൾ തലവേദനയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുക. ഏതെങ്കിലും ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് മൈഗ്രേൻ അസഹ്യമായേക്കാം. ആര്‍ത്തവ കാലത്ത് എപ്പോഴും ഇത് സംഭവിക്കാം. ആർത്തവകാലം അടുക്കാറാകുമ്പോള്‍ ഓർത്തുവെച്ച് മുൻകരുതലുകൾ സ്വീകരിക്കുക.
കാലാവസ്ഥയും മൈഗ്രേന് കാരണമാകാം. അമിതമായ ചൂട്, തണുപ്പ്, മഴ ഇവയൊക്കെ കാരണമാകാം.
ശരീരത്തില്‍ വെളളത്തിന്റെ അളവ് കുറഞ്ഞാലും മൈഗ്രേന്‍ വരാം. അതിനാല്‍ വെളളം ധാരാളം കുടിക്കുക.
മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam