
ആലിംഗനത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ഇനി മനസ്സിലാക്കാം.
രക്താദിസമ്മര്‍ദ്ദം കുറയ്ക്കുന്നു - ഒരു ആലിംഗനത്തിന് നമ്മുടെ ശരീരത്തിലെ രക്താദിസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒരു സ്പര്‍ശം പോലും സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.
മാനസികാവസ്ഥ ഉയര്‍ത്തുന്നു - സെറോറ്റോനിന്‍ നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
പേശികളുടെ പുനരുജ്ജീവനം - ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു - നിങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് ആലിംഗനം ചെയ്താല്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുന്നു. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു.
ഭയം ഇല്ലാതാക്കുന്നു - മനശാസ്ത്രപരമായ പഠനങ്ങള്‍ അുസരിച്ച്, സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ്. ഭയമുള്ള ആളുകളെ ആലിംഗനം ചെയ്താല്‍ ഭയം ഇല്ലാതാകുമെന്ന് പഠനങ്ങളില്‍ പറയുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു - ആലിംഗനത്തിന് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും കഴിയുന്നു. ആലിംഗനത്തിലൂടെ സന്തോഷം ലഭിക്കുന്നു.
നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു - ഏതെങ്കിലും ചടങ്ങുകളില്‍ നിങ്ങള്‍ പ്രായമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു. ആലിംഗനം എന്നത് ധ്യാനത്തിന് തുല്യമാണെന്ന് പറയപ്പെടുന്നു.
സ്വയം ആദരവ് ഉയര്‍ത്തുന്നു - ആലിംഗനം പരസ്പരമുള്ള സ്‌നേഹവും ആദരവും ഉയര്‍ത്തുന്നു. നിങ്ങളുടെ മാതാപിതാക്കളെ ആലിംഗനം ചെയ്യുമ്പോഴും സുഹൃത്തുക്കളെ ആലിംഗനം ചെയ്യുമ്പോഴും ഈ ആദരവ് സ്വയം ഉണ്ടാകുന്നു.
ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും - ആലിംഗനത്തിലൂടെ ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു.
നിങ്ങളുടെ ഹൃദയത്തിന് ഉത്തമം - നോര്‍ത്ത് കരോലിനയിലെ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ അനുസരിച്ച്. നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ് ആലിംഗനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam