എന്താണ് ഹൈപ്പോഗ്ലൈസീമിയ? ലക്ഷണങ്ങളും കാരണങ്ങളും

Published : Dec 19, 2018, 11:59 AM ISTUpdated : Dec 19, 2018, 12:29 PM IST
എന്താണ് ഹൈപ്പോഗ്ലൈസീമിയ? ലക്ഷണങ്ങളും കാരണങ്ങളും

Synopsis

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്.  ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു.

ഇന്ന് പ്രമേഹരോ​ഗികളുടെ എണ്ണം വർധിച്ച് വരികയാണ്. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്. പ്രമേഹവും ഹൈപ്പോഗ്ലൈസീമിയയും തമ്മിലെന്ത് ബന്ധമാണുള്ളതെന്നാകും ചിന്തിക്കുക. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോ​ഗാവ്സ്ഥ വ്യത്യാസപ്പെടും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്. സാധാരണ രീതിയിൽ ഗ്ലൂക്കോസിന്റെ അളവ് 70 MG/dL -ലും കുറയുന്ന അവസ്ഥയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും.

ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം.ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്. പ്രമേഹമില്ലാത്തവരിൽ വളരെ അപൂർവ്വമായി മാത്രമേ ഹൈപ്പോഗ്ലൈസീമിയ കണ്ടുവരുന്നുള്ളൂ. ഏതു പ്രായത്തിലും ഹൈപ്പോഗ്ലൈസീമിയ കാണപ്പെടാം.  ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാനുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പലരുടെയും ശരീരഘടന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. 

ലക്ഷണങ്ങൾ‍...

ക്ഷീണം തോന്നുക.
വിറയൽ അനുഭവപ്പെടുക.
അമിതമായി വിയർക്കുക.
അമിത വിശപ്പ്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ