
ഗുവാഹത്തി: കൊവിഡ് 19 മഹാമാരിയെ മറികടക്കാനുള്ള വാക്സിന്‍ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ഐഐടി ഗുവാഹത്തിയും. അഹമ്മദാബാദ് ആസ്ഥാനമായ ഹെസ്റ്റര്‍ ബയോസയന്‍സ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഐഐടി വാക്സിന്‍ കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത്.
ഐഐടി ഗുവാഹത്തിയിലെ അസോസിയേറ്റ് പ്രൊഫസറും ബയോസയന്‍സ് ആന്‍ഡ് ബയോഎഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ തലവനുമായ ഡോ. സച്ചിന്‍ കുമാറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. വാക്സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മൃഗങ്ങളില്‍ പഠനം നടത്തിയശേഷം കൂടുതല്‍ പറയാമെന്നും ഡോ. സച്ചിന്‍ കുമാര്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വെറ്ററിനറി വാക്സിന്‍ രംഗത്ത് 23 വര്‍ഷം പരിചയസമ്പത്തുള്ള കമ്പനിയാണ് ഹെസ്റ്റര്‍ ബയോസയന്‍സ് ലിമിറ്റഡ്. അതേസമയം കൊവിഡ് 19 അടക്കമുള്ള മനുഷ്യ വാക്സിനുകള്‍ കണ്ടെത്താനുള്ള ശേഷിയും മികവും തങ്ങള്‍ക്കുണ്ട് എന്നാണ് ഹെസ്റ്ററിന്‍റെ അവകാശവാദം. ഐഐടിയും ഹെസ്റ്ററും ഏപ്രില്‍ 15ന് ധാരണാപത്രം ഒപ്പിട്ട മരുന്ന് ഗവേഷണം ആദ്യഘട്ടത്തിലാണിപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ മൃഗങ്ങളില്‍ പരീക്ഷിക്കാനായി വാക്സിന്‍ തയ്യാറാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read more: കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്; ലോകാരോഗ്യ സംഘടനയുടെ വന്‍ പദ്ധതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam