Latest Videos

കൊറോണ വൈറസ് രക്തക്കുഴലുകളെയും ആക്രമിക്കാം; പുതിയ പഠനം

By Web TeamFirst Published Apr 29, 2020, 12:42 PM IST
Highlights

സ്വിറ്റ്സര്‍ലന്‍ഡിലുള്ള സൂറിച്ച് സര്‍വകലാശാലയിലെ ഫ്രാങ്ക് റുഷ്ചിറ്റ്‌സ്‌കയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. രോഗികളില്‍ ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം ഒരേസമയം താറുമാറാകുന്നത് ഇക്കാരണം കൊണ്ടാണെന്നാണ് പഠനം പറയുന്നത്. 

ശരീരത്തിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രത്യേക സ്തരങ്ങളെ കൊറോണ വൈറസ് ആക്രമിക്കാമെന്ന് പുതിയ പഠനം. സ്വിറ്റ്സര്‍ലന്‍ഡിലുള്ള സൂറിച്ച് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫ്രാങ്ക് റുഷ്ചിറ്റ്‌സ്‌കയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. രോഗികളില്‍ ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം ഒരേസമയം താറുമാറാകുന്നത് ഇക്കാരണം കൊണ്ടാകാമെന്നാണ് പഠനം പറയുന്നത്. 

ശ്വാസകോശത്തെ മാത്രമാണ് കൊറോണ വൈറസ് ആക്രമിക്കുന്നത് എന്ന ധാരണയെ തിരുത്തുന്നതാണ് ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച  ഈ പഠനം. 'രക്തക്കുഴലുകള്‍ക്കുള്ളിലെ പ്രതിരോധ കവചങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്ന നേര്‍ത്ത സ്തരമായ എന്‍ഡോതീലിയത്തേയും കൊവിഡ് ബാധിക്കുന്നു. ഇതോടെ നേരിയ രക്തചംക്രമണത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാകുന്നു'- റുഷ്ചിറ്റ്‌സ്‌ക പറയുന്നു.  

Also Read: കൊവിഡ്: ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും പകരുന്നു...

എന്‍ഡോതീലിയത്തില്‍ കൊറോണ വൈറസ് എത്തുന്നതോടെ  ശരീരത്തിലെ രക്തചംക്രമണത്തിന്റെ ഒഴുക്ക് കുറയുന്നു എന്നും ഇത് ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് രോഗികളുടെ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തിയാണ് പഠനസംഘം ഇങ്ങനെയൊരു നിഗമനത്തില്‍ എത്തുന്നത്.

Also Read: 37 ദിവസം വരെ കൊറോണ വൈറസിന് ശരീരത്തില്‍ വസിക്കാന്‍ സാധിക്കും; ഞെട്ടിക്കുന്ന പഠനം !

click me!