ഇര്‍ഫാന്‍ ഖാനെ കവര്‍ന്നെടുത്ത ആ അപൂര്‍വ്വ രോഗം...

Published : Apr 29, 2020, 01:51 PM ISTUpdated : Apr 30, 2020, 08:24 AM IST
ഇര്‍ഫാന്‍ ഖാനെ കവര്‍ന്നെടുത്ത ആ അപൂര്‍വ്വ രോഗം...

Synopsis

മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 

ഏറെ വേദനിപ്പിച്ചുകൊണ്ട് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മരണവാര്‍ത്ത ഇന്ന് നമ്മളെ തേടിയെത്തി. വന്‍ കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. 

 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുകെയിലായിരുന്നു ചികിത്സ.

എന്താണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍? 

കണ്ടെത്താന്‍ ഏറ്റവും വിഷമതയുള്ള ഒരു തരം ക്യാന്‍സറാണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍. ആന്തരീകാവയവങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കില്ല. തൊലിപ്പുറത്തെ തടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റവുമാണ് രോഗത്തിന്‍റെ പ്രകടമായ പ്രധാന ലക്ഷങ്ങള്‍.  കാര്യമായ ലക്ഷണങ്ങളില്ലാത്തത് കൊണ്ടുതന്നെ രോഗം കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്.

വളരെ പതിയെ മാത്രം വളര്‍ന്ന്  ശരീരമാകെ പടരാന്‍ സാധ്യതയുള്ള ഒരിനം ട്യൂമറാണിത്. രോഗത്തിന്റെ ഘട്ടം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിവരും. മറ്റ് ചിലര്‍ക്ക് റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ആവശ്യമായി വരും.

Also Read: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു...

Also Read: നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്; വലിയ ശൂന്യതയെന്ന് അമിതാഭ് ബച്ചന്‍...

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ