
തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.
വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് ഒന്ന് മാത്രം. സാന്ത്വനവും സ്‌നേഹാര്‍ദ്രമായ പരിചരണവും മാത്രം.
ചില ഭക്ഷണങ്ങള്‍ക്ക് ചില രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തെ ചെറുക്കും എന്നും പഠനങ്ങള്‍ പറയുന്നു. ബീറ്റ് റൂട്ടിന് നിറം നല്‍കുന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നതെന്നും യുഎസിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നുകൂടിയാണ് ബീറ്റ് റൂട്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam