ബ്രഡില്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു

By Web DeskFirst Published Jun 21, 2016, 8:59 AM IST
Highlights

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാരകമായ കാന്‍സറിന് ഈ പദാര്‍ത്ഥങ്ങള്‍ കാരണമാകുന്നു എന്ന് കേന്ദ്ര സര്‍ക്കാരിന്റ കീഴിലുള്ള സിഎസ്ഇ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊട്ടാസ്യം ബ്രോമേറ്റ് അടിയന്തരമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചത്. പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്നും പൊട്ടാസ്യം അയഡേറ്റ്  നിരോധിക്കുന്നത് പരിഗണനയിലാണെന്നും ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സിഇഓ പവന്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ ബ്രെഡ് വ്യവസായത്തില്‍ 84 ശതമാനത്തിലും ഈ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സിഎസ്ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഓള്‍ ഇന്ത്യ ബ്രഡ് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ രംഗത്തു വന്നു. സിഎസ്ഇയുടെ പഠനറിപ്പോര്‍ട്ട് വിശദമായി പരിശോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് സംഘടന ആവശ്യപ്പെട്ടു.

click me!