ലോകത്തെ സുന്ദരിമാരില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്കാരി!

Web Desk |  
Published : Apr 03, 2017, 08:55 AM ISTUpdated : Oct 05, 2018, 03:26 AM IST
ലോകത്തെ സുന്ദരിമാരില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്കാരി!

Synopsis

ലോകത്തെ ഏറ്റവും സുന്ദരിയായ സ്‌ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം ഒരു വെബ്സൈറ്റ് സര്‍വ്വേ നടത്തി. ഈ സര്‍വ്വേയില്‍ രണ്ടാമതെത്തിയത് ഒരു ഇന്ത്യക്കാരിയാണ്. കക്ഷിയെ നിങ്ങള്‍ അറിയും. ബോളിവുഡ് താരറാണിയും ഇപ്പോള്‍ ഹോളിവുഡിലും നിറസാന്നിദ്ധ്യമായ നമ്മുടെ പ്രിയങ്ക ചോപ്രയാണ് ലോക സുന്ദരിമാരില്‍ രണ്ടാമതെത്തിയത്. ബസ്‌നെറ്റ് എന്ന വെബ്സൈറ്റ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്ത്. ഹോളിവുഡിലെ പ്രമുഖരായ എഞ്ചലീന ജോളി, എമ്മ സ്റ്റോണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, ഗിഗി ഹാഡിഡ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് പ്രിയങ്ക ചോപ്ര രണ്ടാമതെത്തിയത്. ഈ അഭിപ്രായസര്‍വ്വേയില്‍ ഒന്നാം സ്ഥാനം നേടിയത് ബിയോണ്‍സ് ആണ്.

അമേരിക്കയില്‍ ടി വി സീരിയല്‍ രംഗത്ത് പ്രശസ്‌തിയുടെ ഉന്നതികളിലേക്ക് കുതിക്കുകവെയാണ് പ്രിയങ്ക ചോപ്രയെ തേടി ഇത്തരമൊരു അംഗീകാരം കൂടി എത്തിയത്. രണ്ടു വര്‍ഷത്തെ ടെലിവിഷന്‍ അഭിനയത്തിനിടെ രണ്ടു തവണ മികച്ച നടിക്കുള്ള പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്ര സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വധുവിന്‍റെ വളർത്തുനായയെ വരന്‍റെ വീട്ടുകാർ തല്ലി, കൂട്ടയടിയില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; യുപിയില്‍ കല്യാണം മുടങ്ങി
30 കഴിഞ്ഞോ? പുരുഷന്മാർ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ