മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായാല്‍ കിടിലന്‍ ഓഫര്‍

By Web DeskFirst Published Apr 2, 2017, 10:15 AM IST
Highlights

ചണ്ഡിഗഡ്: പെണ്‍കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് ഹരിയാന സര്‍ക്കാറിന്‍റെ കിടിലന്‍ ഓഫര്‍. ഹരിയാന സര്‍ക്കാരിന്‍റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓഫറാണിത്. മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ 21,000  രൂപയാണു കുടുംബത്തിനു സമ്മാനം. 2015 ഓഗസ്റ്റ് 24 ന് ശേഷം മൂന്നാമത്തെ പെണ്‍കുട്ടി ജനിച്ച കുടുംബങ്ങള്‍ക്കാകും ധനസഹായം നല്‍കുക. 

പണം ലഭിക്കുന്നതിന് കുടുംബത്തിന്റെ സാമ്പത്തിക നിലയോ മതമോ ജാതിയോ ഒന്നും പ്രശ്‌നമല്ല എന്ന സര്‍ക്കാര്‍ അറിയിച്ചു.  സ്ത്രീ പുരുഷാനുപാതം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതിനായാണു സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഇതു കൂടാതെ ബി പി എല്‍, എസ് സി വിഭാഗത്തില്‍ പെട്ട കുടുംബത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്കും ആപ്കി ബേട്ടി, ഹമാരി ബേട്ടി പ്രകാരം ആനുകുല്യങ്ങള്‍ ലഭിക്കും.

click me!