ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യന്‍ സുന്ദരിമാര്‍

By Web DeskFirst Published Nov 20, 2017, 10:27 AM IST
Highlights

നീണ്ട പതിനേഴ് വർഷത്തിന് ശേഷം ഇന്ത്യൻ സൗന്ദര്യം ലോകവേദിയിൽ കിരീടമണിഞ്ഞു. അഴകിനൊപ്പം അറിവും  പരീക്ഷിക്കപ്പെടുന്ന സൗന്ദര്യമത്സര വേദികൾ. ചൈനയില്‍ നടന്ന മിസ് വേള്‍ഡ് മല്‍സരത്തില്‍ 108 സുന്ദരിമാരെ പിന്തളളി ഇന്ത്യക്കാരിയായ ഇരുപതുകാരി മാനുഷി ചില്ലര്‍ 2017ലെ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 

 

പ്രിയങ്ക ചോപ്രയ്ക്കു ശേഷം ഇന്ത്യയിലേക്ക് മിസ്‌വേൾഡ് പട്ടം കൊണ്ടുവന്ന സുന്ദരിയാണ് മാനുഷി. 67ാമത് സുന്ദരിയായ മാനുഷി ഛില്ലാറിന്‍റെ വഴിയിലെ മുൻഗാമികളെക്കുറിച്ചറിയാം. 

1. റീത്ത ഫാരിയ(1966)

ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോകസുന്ദരി മുംബൈയിൽ ജനിച്ചുവളർന്ന ഗോവൻ വംശജ റീത്ത ഫാരിയ ആയിരുന്നു. 1966ലെ ലോകസുന്ദരിപ്പട്ടമണിഞ്ഞ റീത്ത ഫാരിയയും മാനുഷിയും തമ്മിൽ വലിയൊരു സമാനതയുണ്ട്. റീത്തഫാരിയും വൈദ്യശാസ്ത്ര വിദ്യാർർത്ഥിനിയായിരുന്നു. ലോകസുന്ദരിപ്പട്ടമണിഞ്ഞിട്ടും റീത്ത വൈദ്യശാസ്ത്രരംഗം ഉപേക്ഷിച്ചില്ല.

പഠനം പൂർത്തിയാക്കുകയും ഡോക്ടറായി സേവനമാരംഭിക്കുകയും ചെയ്തു. സിനിമയിൽ നിന്നും മോഡലിംഗ് രംഗത്തുനിന്നുമുള്ള വലിയ വാഗ്ദാനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു റീത്ത തന്‍റെ കർമ്മരംഗം തെരഞ്ഞെടുത്തത്. 

2. ഐശ്വര്യ റായ് ബച്ചന്‍ (1994) 

റീത്തയ്ക്ക് ശേഷം ലോകസൗന്ദര്യവേദയിൽ ഇന്ത്യ തിളങ്ങുന്നത് 28 വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായിയലൂടെയാണ്.  1994ലാണ് ആഷ് ലോകസുന്ദരിയാകുന്നത്. വലിയ ഇടവേളയ്ക്ക് ശേഷം തിരികെ പിടിച്ച ആ സൗന്ദര്യപ്പട്ടം ഇന്ത്യൻ മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. 

അന്നണിഞ്ഞ സൗന്ദ്ര്യപ്പട്ടം ഐശ്വര്യ ഇനിയും അഴിച്ചുവച്ചിട്ടില്ല എന്നു പറഞ്ഞാൽ അതിൽ അതിശയോക്തയില്ല. ഇന്ത്യൻസൗന്ദര്യത്തിന്‍റെ പ്രതീകമാണ് ഇന്നും ഐശ്വര്യാറായ്. വെള്ളിത്തിരയിലെ മിന്നും താരവും ഗ്ലാമർ ലോകത്തെ ഐശ്വര്യയുടെ പടയോട്ടം സമാനതകളില്ലാത്തതാണ്. 

 

ലോകം മുഴുവന്‍ ആരാധകരുള്ള ഐശ്വര്യ റായ് വിവാഹിതയായപ്പോഴും അഭിനയത്തോടു വിടപറഞ്ഞില്ല. നടന്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭർത്താവ്, ആറുവയസ്സുകാരിയായ ആരാധ്യയാണ് മകൾ.

3. ഡയാന ഹെയ്ഡന്‍ (1997) 

1997ൽ ഹൈദരാബാദ് സ്വദേശി ഡയാന ഹെയ്ഡൻ   ഐശ്വര്യയുടെ പിൻഗാമിയായി. തുടർന്ന് വെള്ളിത്തിരയിലും ടിവി ഷോകകളിയും ഡയാന തന്‍റെ സാന്നിദ്ധ്യമറിയിച്ചു.

'എ ബ്യൂട്ടിഫുൾ ഗൈഡ്' എന്ന ഡയാനയുടെ പുസ്തകം വ്യക്തിത്വ വികസനത്തെയും ഗ്രൂമിങ്ങിനെയും പ്രതിപാദിക്കുന്നതായിരുന്നു. 

 

4. യുക്താ മുഖി (1999)

ഡയാനയ്ക്ക് ശേഷം 1999ൽ ലണ്ടനിലെ വേദിയിൽ ബാംഗ്ലൂർ സ്വദേശി യുക്തമുഖി ഇന്ത്യയുടെ അഭിമാനമായി. ലോകസുന്ദരിയാകുന്ന നാലാമത്തെ ഇന്ത്യക്കാരിയായിരുന്നു യുക്താ മുഖി. 

മോഡലിങ്ങിലും അഭിനയ രംഗത്തും സജീവമായി നിലനിന്ന യുക്താ മുഖി പിന്നീട് വിവാഹിതയാവുകയും രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. 

5. പ്രിയങ്കചോപ്ര (2000)

ബോളിവുഡിലും ഹോളിവുഡിലുമൊക്കെയായി തിളങ്ങുന്ന പ്രിയങ്ക ചോപ്രയുടെയും സിനിമാലോകത്തേക്കുളള പ്രവേശനം സൗന്ദര്യ മൽസര വേദികളിലൂട‌െയായിരുന്നു. 2000ലാണ് പ്രിയങ്ക മിസ് വൈൾഡ് ടൈറ്റിൽ സ്വന്തമാക്കിയത്.

ഐശ്വര്യാറായിക്കു സമാനമായി വെള്ളിത്തിരയിൽ വിജയം കുറിച്ച സുന്ദരിയും പ്രിയങ്കതന്നെ. സൗന്ദര്യവും ധീരതയും അഭിനയമിവുമെല്ലാം ഒരുമിച്ചപ്പോൾ പ്രിയങ്കചോപ്ര ചലച്ചിത്രമേഖലയ്ക്ക് പ്രിയങ്കരിയായി.

ബോളിവുഡിലും ഹോളിവുഡിലുമൊക്കെയായി പ്രിയങ്ക ചോപ്ര തന്‍റെ അഭിനയലോകം നാൾക്കുനാൾ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

 

മിസ് യൂണിവേഴ്സായും രണ്ട് ഇന്ത്യാക്കാർ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 19994ൽ  സുസ്മിത സെന്നും 2000ൽ ലാറദത്തയും മിസ് യൂണിവേഴ്സായി തെഞ്ഞെടുക്കപ്പെട്ടു.

സുസ്മിത സെൻ മോഡലിംഗ്,സിനിമ രംഗങ്ങളിലും ജീവകാരുണ്യമേഖലയിലും ചുവടുറപ്പിച്ചു. ലാറദത്തയും നിരവധി ബോളീവുഡ് ചിത്രങ്ങളിലൂടെ തന്‍റെ സിനിമാ ജീവിതം വിജയകരമായി തുടരുന്നു.


 

click me!