പെണ്‍കുട്ടികള്‍ക്ക് ഹേമമാലിനിയെപോലെയുള്ള അമ്മായിയമ്മയെ വേണം!

Web Desk |  
Published : Nov 07, 2016, 02:18 PM ISTUpdated : Oct 05, 2018, 01:13 AM IST
പെണ്‍കുട്ടികള്‍ക്ക് ഹേമമാലിനിയെപോലെയുള്ള അമ്മായിയമ്മയെ വേണം!

Synopsis

അമ്മായിയമ്മ, ഹേമമാലിനിയെ പോലെ ആയിരിക്കണം. ഇന്ത്യയിലെ സ്‌ത്രീകളുടെ ആഗ്രഹമാണിത്. അടുത്തിടെ ഇന്ത്യയിലെ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് അമ്മായിയമ്മ ആണെങ്കില്‍, മുന്‍ ബോളിവുഡ് താരസുന്ദരി ഹേമമാലിനിയെ പോലെ ഇരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ചില സിനിമകളില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരെ സ്വാധീനിച്ചതെന്നാണ് സൂചന ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ ഏകദേശം 27 ലക്ഷത്തോളം പേരാണ് പ്രതികരണം അറിയിച്ചത്. വളരെ രസകരമായ പ്രതികരണങ്ങളാണ് പെണ്‍കുട്ടികള്‍ ഈ സര്‍വ്വേയില്‍ പങ്കുവെച്ചത്. തങ്ങളോട് അമ്മായിയമ്മമാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരിട്ടുവേണമെന്നതാണ് പെണ്‍കുട്ടികളുടെ പ്രധാനപ്പെട്ട ആവശ്യം. സാധാരണഗതിയില്‍ അമ്മായിയമ്മമാര്‍, മകനോട് പറയുകയും, ആ മകന്‍ അക്കാര്യം ഭാര്യയോട് പറയുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ രീതി തങ്ങള്‍ക്ക് ഇഷ്‌ടമല്ല എന്ന നിലപാടാണ് പെണ്‍കുട്ടികള്‍ സര്‍വ്വേയിലൂടെ വെളിപ്പെടുത്തിയത്. വീട്ടിലെ കാര്യങ്ങളില്‍ തങ്ങള്‍ക്ക് മതിയായ പരിഗണനയും സ്വാതന്ത്ര്യവും ലഭിച്ചാല്‍ കുടുംബാന്തരീക്ഷം നന്നായി മുന്നോട്ടുപോകുമെന്നും സര്‍വ്വേയില്‍ പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് ഹേമമാലിനിയാകും ഏറ്റവും നല്ല അമ്മായിയമ്മയെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. പുതിയ ചിന്തകള്‍ ഉള്ള സ്‌ത്രീയാണ് ഹേമമാലിനി. മരുമകളെ സ്വന്തം മകളെപ്പോലെ സ്‌നേഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക ദിവസവും കഴിക്കൂ; ഗുണങ്ങൾ അറിയാം