
സ്‌ത്രീശാക്തീകരണത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് നമ്മുടെ ഭരണാധികാരികള്‍. വനിതാസംവരണബില്‍ വര്‍ഷങ്ങളായി തട്ടിക്കളിക്കുകയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്‌ക്കുകൊടുക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ധാദീച്ച പ്രത എന്നാണ് ഈ വാടകയ്‌ക്ക് നല്‍കുന്ന ആചാരത്തെ അവിടുത്തുകാര്‍ വിളിക്കുന്നത്. ഭാര്യമാരില്ലാത്ത, വ്യവസായികളായ പണക്കാര്‍ക്കാണ് സുന്ദരിമാരായ ഭാര്യമാരെ ഇത്തരത്തില്‍ വാടകയ്‌ക്ക് നല്‍കുന്നത്. പത്തു രൂപ മുതല്‍ 100 രൂപ വരെയുള്ള മുദ്രപത്രത്തില്‍ വാടകകരാര്‍ എഴുതിയശേഷമാണ് ഭാര്യമാരെ ഭര്‍ത്താക്കന്‍മാര്‍ വാടകയ്‌ക്ക് കൊടുക്കുന്നത്. വാടകകരാര്‍ കാലാവധി അവസാനിക്കുമ്പോള്‍, ആവശ്യമെങ്കില്‍ പുതുക്കിനല്‍കുകയും ചെയ്യും. ഇത് മധ്യപ്രദേശില്‍ മാത്രമുള്ള രീതിയല്ല, ഗുജറാത്തിലും ഭാര്യമാരെ വാടകയ്‌ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഗുജറാത്തില്‍ മാസം 8000 രൂപയ്‌ക്ക് മറ്റൊരാളുടെ ഭാര്യയെ ഒരു ബിസിനസുകാരന്‍ വാടകയ്‌ക്ക് എടുത്തത് 2006ല്‍ വന്‍ വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam