ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്‌ത്രീ ഇവരാണെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു

Web Desk |  
Published : Nov 10, 2017, 12:56 PM ISTUpdated : Oct 05, 2018, 02:46 AM IST
ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്‌ത്രീ ഇവരാണെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു

Synopsis

ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്‌ത്രീ ആരാണ്? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി പഠനം നടത്തിയ ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നു. പ്രമുഖ നടിയും ടിവി അവതാരകയുമായ കെല്ലി ബ്രൂക്കാണ് ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്‌ത്രീ എന്നാണ് ടെക്‌സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഇംഗ്ലീഷുകാരിയായ കെല്ലി ബ്രൂക്കിന് ഫാഷന്‍ ലോകത്തും ആരാധകര്‍ നിരവധിയാണ്. അമിതവണ്ണമില്ലാത്തതും, അമിതമായി മെലിഞ്ഞിട്ടില്ലാത്തതുമായ ശരീരപ്രകൃതിയാണ് കെല്ലി ബ്രൂക്കിന്റേത്. ആകാരവടിവിന്റെ കാര്യത്തില്‍ കെല്ലി ബ്രൂക്ക് പെര്‍ഫെക്‌ട് ആണെന്നാണ് ഗവേഷകസംഘം വിലയിരുത്തിയത്. പഠനത്തില്‍ കെല്ലി ബ്രൂക്കിന്റെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം എന്നിവ ഗവേഷകര്‍ പരിശോധിച്ചിരുന്നു. കെല്ലി ബ്രൂക്ക് ഉള്‍പ്പടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്തോളം സ്‌ത്രീകളുടെ ആകാരവടിവ് വിലയിരുത്തിയാണ് ഗവേഷകസംഘം പഠനഫലത്തിലേക്ക് എത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 6 നട്സുകൾ ഇതാണ്