ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 65 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ നിന്നുള്ള ഡാറ്റ നിരീക്ഷിച്ചു.
എല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങൾ എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു. ദിവസവും ചായയും കാപ്പിയും കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ചായയും കാപ്പിയും യഥാർത്ഥത്തിൽ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമോ? അമിതമായ കാപ്പി, പ്രത്യേകിച്ച് അഞ്ചോ അതിലധികമോ കപ്പ് കുടിക്കുന്നത് അസ്ഥികളെ കൂടുതൽ പ്രതികൂലമായി ബാധിച്ചേക്കാം.
ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 65 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ നിന്നുള്ള ഡാറ്റ നിരീക്ഷിച്ചു. ചായയും കാപ്പിയും കഴിക്കുന്നതും ഇടുപ്പിലെയും തുടയെല്ലിലെയും അസ്ഥി ധാതുക്കളുടെ സാന്ദ്രതയും അവർ രേഖപ്പെടുത്തി. ഇടുപ്പ് പൊട്ടുമ്പോൾ ഒടിവുണ്ടാകാൻ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളാണിവ.
പഠനത്തിന്റെ കണ്ടെത്തലുകൾ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ചു. ചായ കുടിക്കുന്നവരുടെ ഇടുപ്പ് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത കാപ്പി കുടിക്കുന്നവരെ അപേക്ഷിച്ച് അല്പം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
എന്നാൽ, ഒരു ദിവസം ഏകദേശം രണ്ടോ മൂന്നോ കപ്പ് കാപ്പിയുടെ മിതമായ ഉപഭോഗം അസ്ഥി ധാതുക്കളുടെ സാന്ദ്രതയെ പ്രതികൂലമായി ബാധിച്ചില്ല. എന്നാൽ അഞ്ച് കപ്പ് അല്ലെങ്കിൽ അതിൽ കൂടുതൽ കാപ്പി കുടിക്കുന്നത് അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു.
അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയുന്നത് ഒരാളുടെ ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രായമാകുന്തോറും അസ്ഥികൾ നേർത്തുവരുന്നത് അവരെ ഒടിവുകൾക്ക് ഇരയാക്കുന്നു. ഏകദേശം 19 ദശലക്ഷം അമേരിക്കക്കാർക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് ഗവേഷകർ പറയുന്നു.
കാപ്പി കുടിക്കുന്നത് കുറഞ്ഞ ഓസ്റ്റിയോപൊറോസിസ് അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2016-ൽ PLOS ONE-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചായയും കാപ്പിയും ഒരുപോലെ എല്ലുകളെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.


