വന്ധ്യത പ്രശ്നം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Sep 21, 2018, 11:26 PM IST
വന്ധ്യത പ്രശ്നം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

പുതുതലമുറയില്‍ വന്ധ്യത പ്രശ്‌നം വര്‍ധിച്ച്‌ വരികയാണ്‌. ജീവിതശൈലിയിലെ മാറ്റം തന്നെയാണ്‌ പ്രധാനകാരണം. ജങ്ക ഫുഡ്‌,മദ്യപാനം, പുകവലി,പ്രമേഹം ഇവയെല്ലാം വന്ധ്യതയ്‌ക്ക്‌ പ്രധാനകാരണമാണ്‌. പിസിഒഡി, ഹോര്‍മോണല്‍ പ്രശ്‌നം, ആര്‍ത്തവം നേരത്തെ നിലയ്‌ക്കുക ഇവയൊക്കെയാണ്‌  സ്ത്രീകളിലെ പ്രധാന കാരണങ്ങള്‍. ഈ വിഷയത്തെ കുറിച്ച് എറണാകുളം എആർസി ഇന്റർനാഷണൽ ഫെർട്ടിലിറ്റി ആന്റ് റിസാർച്ച് സെന്ററിലെ ​കൺസൾട്ടന്റ് ​ഗെെനോക്കോളജിസ്റ്റ് ഡോ.ആരതി കുമാർ പറയുന്നു. 

പുതുതലമുറയില്‍ വന്ധ്യത പ്രശ്‌നം വര്‍ധിച്ച്‌ വരികയാണ്‌. ജീവിതശൈലിയിലെ മാറ്റം തന്നെയാണ്‌ പ്രധാനകാരണം. ജങ്ക ഫുഡ്‌,മദ്യപാനം, പുകവലി,പ്രമേഹം ഇവയെല്ലാം വന്ധ്യതയ്‌ക്ക്‌ പ്രധാനകാരണമാണ്‌. പിസിഒഡി, ഹോര്‍മോണല്‍ പ്രശ്‌നം, ആര്‍ത്തവം നേരത്തെ നിലയ്‌ക്കുക ഇവയൊക്കെയാണ്‌  സ്ത്രീകളിലെ പ്രധാന കാരണങ്ങള്‍. വന്ധ്യത പ്രശ്‌നത്തിന്‌ പ്രധാനമായി രക്തം, ഷുഗര്‍,സ്‌കാനിംഗ്‌, ട്യൂബില്‍ എക്‌സേ,ബീജ പരിശോധന ഇവയൊക്കെയാണ്‌ ചെയ്യാറുള്ളത്‌. വന്ധ്യതയ്‌ക്ക്‌ പ്രധാനമായി ചെയ്യേണ്ടത്‌ ഐയുഐ ചികിത്സയാണ്‌. 

സ്ത്രീകളിലെ വന്ധ്യത പ്രശ്നം:

സ്ത്രീകളില്‍ പൊതുവേ അണ്ഡോത്പാദനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം  ആര്‍ത്തവം ശരിയായ മുറയ്ക്ക് നടക്കാത്തതാണ് ഇന്‍ഫര്‍ട്ടിലിറ്റിക്ക് പ്രധാനകാരണമാകുന്നത്. പോളിസിസ്റ്റിക് ഓവറിയന്‍ സിണ്ട്രോം( PCOS) ആണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.  PCOS എന്നാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്, ഇതുകാരണം  സാധാരണ ആര്‍ത്തവചക്രത്തില്‍ വ്യതിയാനമോ തടസ്സമോ ഉണ്ടാകുന്നു. സ്ത്രീകള്‍ക്ക് വന്ധ്യതയുണ്ടാകാന്‍ പ്രധാന കാരണമാകുന്ന ഒന്നാണ് PCOS. അന്‍ഡോല്‍പാതനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മറ്റൊരു കാരണമാണ് പ്രൈമറി ഓവറിയന്‍ ഇന്‍സഫിഷ്യന്‍സി ( POI). ഈ അവസ്ഥ 40 വയസ്സിനു ശേഷം സ്ത്രീകളുടെ അണ്ഡം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതെയാകുന്നതാണ്. 

സ്ത്രീകളിൽ വന്ധ്യതയുണ്ടാകാനുള്ള  കാരണങ്ങള്‍:

വയസ്സ്
സ്ട്രെസ്സ്
മോശമായ ഡയറ്റിംഗ്
കായിക പരിശീലനം
അമിതഭാരം അല്ലെങ്കില്‍ ഭാരക്കുറവ്
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധ
ഹോര്‍മോണ്‍ വ്യതിയാനം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍
ലഹരി വസ്തുക്കളുടെ അമിത ഉപയോഗം.

പുരുഷന്മാരിലെ വന്ധ്യത പ്രശ്നം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. 
ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. 

2.  പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ് . പുകവലി ശീലം മാറ്റിയെടുക്കുക.

3. സെക്സിനു മുൻപ് മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലർക്കുമുണ്ട്.എന്നാൽ മദ്യം തലച്ചോറിനെ തളർത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

4. ടെൻഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

5. അമിതവണ്ണവും പുരുഷവന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഒഴിവാക്കുക. 

6. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്‌നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും. രക്തപ്രവാഹം കുറയ്ക്കും.

7. മസില്‍ വളര്‍ത്താന്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ ലൈംഗികപ്രശ്‌നങ്ങളും വന്ധ്യതയും ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുമുണ്ട്.

വന്ധ്യതയ്ക്കുള്ള പരിഹാരങ്ങളും ചികിത്സകളെയും കുറിച്ച് അറിയാൻ വീഡിയോ താഴേ ചേർക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത വിശപ്പ് തടയാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ