
കാസര്‍കോഡ് : പുഴുങ്ങിയ മുട്ട പൊളിച്ചപ്പോള്‍ ഉള്ളില്‍ പഴുതാര. കാസര്‍കോഡ് കാഞ്ഞങ്ങാടാണ് സംഭവം അരങ്ങേറിയത്. എന്‍വി രാജന്‍ എന്നയാളുടെ ബങ്കളം കൂട്ടപ്പുന്നയിലെ വീട്ടിലാണ് സംഭവം അരങ്ങേറിയത്. കടയില്‍ നിന്ന് വാങ്ങിയ ഏഴുമുട്ടകളില്‍ ഒന്നിലാണ് പഴുതാരയെ കണ്ടെത്തിയത്. ഈ മുട്ടകള്‍ എല്ലാം പുഴുങ്ങിയിരുന്നു. പുഴുങ്ങിയ മുട്ട പൊട്ടിച്ചപ്പോഴാണ് പഴുതാരയെ കിട്ടിയത്. തുടര്‍ന്ന ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി മുട്ട അവശിഷ്ടങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെയായി വ്യാപകമായി മുട്ടയില്‍ കൃത്രിമം നടക്കുന്നതായി പരാതി ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam