നെയ്യ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ ?

By Web TeamFirst Published Nov 23, 2018, 2:41 PM IST
Highlights

പതിവായി നെയ്യ് കഴിക്കുന്നത് തികച്ചും അനാരോ​ഗ്യകരമാണ്. നെയ്യ് സ്ഥിരമായി കഴിക്കുന്നത് അമിതഭാരം, ഹൃദയസംബന്ധമായ അസുഖങ്ങൾ, കരൾ രോ​ഗങ്ങൾ എന്നിവ ക്ഷണിച്ച് വരുത്തും. പോഷക​ഗുണങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും നെയ്യ് വളരെ മിതമായി മാത്രം ഉപയോ​ഗിക്കാൻ ശ്രമിക്കുന്നതാണ് ആരോ​ഗ്യകരം. 

നെയ്യിൽ ധാരാളം വെെറ്റമിൻ അടങ്ങിയിട്ടുണ്ട്. നെയ്യിലുള്ള വെെറ്റമിൻ എ, ഡി, ഇ, കെ എന്നിവ ശരീരത്തിന് ആരോ​​ഗ്യം പ്രദാനം ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പാലിലെ ലാക്ടോസ്, കസീൻ എന്നിവ അലർജി ഉണ്ടാക്കാനിടയുള്ള ഘടകങ്ങളാണ്. ലാക്ടോസ് പാലിലെ പഞ്ചസാരയും കസീൻ പ്രോട്ടീൻ ഘടകവുമാണ്. 

ശരീരത്തിലെ നീര് കുറയ്ക്കാൻ സഹായിക്കുന്ന തരം കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത്. നെയ്യ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും‌.​ ഗർഭിണികളിലും പ്രായമായവരിലും ഉണ്ടാകുന്ന മലബന്ധം തടയാനും നെയ്യ് ​ഗുണകരമാണ്. ദഹനവ്യവസ്ഥയ്ക്ക് ​ഗുണം ചെയ്യുന്ന ബുട്ടിറേറ്റ് കൊഴുപ്പ് നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഒാർമശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

നെയ്യ് സ്ഥിരമായി കഴിക്കാമോ...

പതിവായി നെയ്യ് കഴിക്കുന്നത് തികച്ചും അനാരോ​ഗ്യകരമാണ്. നെയ്യ് സ്ഥിരമായി കഴിക്കുന്നത് അമിതഭാരം, ഹൃദയസംബന്ധമായ അസുഖങ്ങൾ, കരൾ രോ​ഗങ്ങൾ എന്നിവ ക്ഷണിച്ച് വരുത്തും. പോഷക​ഗുണങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും നെയ്യ് വളരെ മിതമായി മാത്രം ഉപയോ​ഗിക്കാൻ ശ്രമിക്കുന്നതാണ് ആരോ​ഗ്യകരം. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ നെയ്യ് ഉപയോ​ഗിക്കാതിരിക്കുക.

കുഞ്ഞുങ്ങൾക്ക് നെയ്യ് നൽകുമ്പോൾ...

 ആറാം മാസം മുതൽ കുഞ്ഞുങ്ങൾക്ക് വേണ്ടി തയ്യാറാക്കുന്ന കുറുക്കിൽ അൽപം നെയ്യ് ചേർത്ത് നൽകുന്നത് നല്ലതാണ്. ഭാരം കുറവുള്ള കുഞ്ഞുങ്ങൾക്ക് ഭാരം വർധിക്കാൻ സഹായിക്കും. ബുദ്ധി വളർച്ചയെ വളരെയേറെ സഹായിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. നെയ്യിലുള്ള വിറ്റാമിൻ ഡി എല്ലിനും പല്ലിനും ബലം നൽകും. 

click me!