ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിച്ചാല്‍ പണികിട്ടും!

By Web DeskFirst Published Feb 6, 2017, 11:44 AM IST
Highlights

ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം മാത്രമെ വെള്ളം കുടിക്കാവൂ എന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കണോ? തണുത്തവെള്ളം കുടിക്കണോ? ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തില്‍നിന്നുള്ള എണ്ണ കട്ടപിടിക്കാന്‍ തണുത്തവെള്ളം കാരണമാകും. ഇത് കുടലില്‍ അടിഞ്ഞുകൂടുകയും ദഹനം വൈകിപ്പിക്കുകയും ചെയ്യും. കൂടാതെ, കൊഴുപ്പായും പിന്നീട് കൊളസ്‌ട്രോളായും ഇത് രൂപപ്പെടും. ഇത്തരത്തില്‍ ഭക്ഷണത്തിലെ എണ്ണമയം കട്ടപിടിക്കുന്നത് കുടലില്‍ ക്യാന്‍സര്‍ ഉണ്ടാകാനും കാരണമാകും. രക്തക്കുഴലില്‍ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കും കാരണമാകും. അതേസമയം ഭക്ഷണശേഷം ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍, ആഹാരത്തിലെ എണ്ണമയം കട്ടപിടിക്കാതെ വളരെ വേഗം ആഗിരണം ചെയ്യപ്പെടും. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ തടയുകയും ചെയ്യും. പക്ഷേ, അമിതമായ ചൂടുവെള്ളം കുടിക്കരുത്. ഇളംചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.

click me!