ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിക്കാമോ?

By Web TeamFirst Published Dec 6, 2018, 10:33 AM IST
Highlights

ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും.  ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിക്കാമോ എന്ന കാര്യത്തിൽ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. ​ ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും.  ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയേണ്‍ അത്യന്താപേക്ഷിതമാണ്.

 ഗ്രീന്‍ ടീയിലെ കഫീന്‍ ശരീരത്തിന് ജലനഷ്ടം വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം വരുത്തും. അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കുകയും ചെയ്യും. പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും. ഇത് ശരിയായ വിധത്തില്‍ അപചയം ചെയ്യാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധിക്കില്ല. 

കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് നല്ലതല്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഗ്രീന്‍ ടീ മാത്രമല്ല, കാപ്പിയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക. ​ഗ​ർഭിണികൾ ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ​​ഗർഭകാലത്ത് ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. 
 

click me!