ജാൻവി കപൂറിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം എന്താണെന്നോ?

By Web TeamFirst Published Feb 1, 2019, 10:58 PM IST
Highlights

രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ മൂന്നോ നാലോ ​ഗ്ലാസ് വെള്ളം കുടിച്ചാണ് ജാൻവി ദിവസം തുടങ്ങുന്നത്. ഷൂട്ടിങ്ങിന്റെ തിരക്കിലാണെങ്കിലും പുറത്ത് നിന്ന് ആഹാരം കഴിക്കാതെ വീട്ടിലുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ജാൻവിയ്ക്ക് ഇഷ്ടം. കാര്‍ഡിയോ, വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ കൂടാതെ നീന്തല്‍, ജോഗിങ് എന്നിവയും ജാന്‍വി സ്ഥിരമായി ചെയ്യുന്ന ഇനങ്ങളാണ്. 

ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ജാൻവി. ജിമ്മിൽ മണിക്കൂറോളം ചെലവിടുന്ന ജാൻവി വലിയ ഡയറ്റൊന്നും നോക്കിയിരുന്നില്ല. തന്റെ ഫിറ്റ്‌നസ് അഡിക്‌ഷനെ അച്ഛന്‍ ബോണി കപൂര്‍ കളിയാക്കുന്ന വാട്ട്‌സാപ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ജാൻവി ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരുന്നു. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ട്രെയിനറായ യാഷ്മിന്‍ കറാച്ചിവാലയാണ്  ജാൻവിയുടെ ഫിറ്റ്നസ് ​ഗുരു. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് ജാൻവി കഴിച്ചിരുന്നത്. 

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ മൂന്നോ നാലോ ​ഗ്ലാസ് വെള്ളം കുടിച്ചാണ് ജാൻവി ദിവസം തുടങ്ങുന്നത്. ഷൂട്ടിങ്ങിന്റെ തിരക്കിലാണെങ്കിലും പുറത്ത് നിന്ന് ആഹാരം കഴിക്കാതെ വീട്ടിലുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ജാൻവിയ്ക്ക് ഇഷ്ടം. കാര്‍ഡിയോ, വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ കൂടാതെ നീന്തല്‍, ജോഗിങ് എന്നിവയും ജാന്‍വി സ്ഥിരമായി ചെയ്യുന്ന ഇനങ്ങളാണ്. 

വെജിറ്റബിൾ ജ്യൂസ്, ബ്രൗൺറെെസ്, ചിക്കൻ സാൻവിച്ച്, പിസ്സ എന്നിവ ജാൻവിയുടെ മെനുവിൽ ഉള്ള ഭക്ഷണങ്ങളാണ്. രാത്രി വെെകി ഭക്ഷണം കഴിക്കുന്ന ശീലം ജാൻവിയ്ക്കില്ല. കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അത്താഴം കഴിക്കും. രാത്രിയിൽ വെജിറ്റബിൾ സൂപ്പ്,  വേവിച്ച പച്ചക്കറി, ഗ്രില്‍ ചെയ്ത മത്സ്യം ദാല്‍ എന്നിവയാകും അത്താഴം. മധുര പലഹാരങ്ങൾ ജാൻവി ഒഴിവാക്കിയിരുന്നു. 

 

click me!