
ചായ നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതില്‍ കട്ടന്‍ ചായയും പാല്‍ ചായയും ട്രീന്‍ ടീയുമൊക്കെയാണ് എല്ലാര്‍ക്കും ഏറ്റവും ഇഷ്ടം. എന്നാല്‍ റോസ ടീ അല്ലെങ്കില്‍ റോസ ചായയെ കുറിച്ച് പലര്‍ക്കും വലിയ അറിവൊന്നുമില്ല. റോസപുഷ്പം കൊണ്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. റോസയുടെ നിറവും മണവും പോലെ തന്നെയാണ് അവയുടെ ഗുണങ്ങളും. പാചകത്തിന് പോലും ഉപയോഗിക്കാറുളള ഒന്നാണ് റോസാപൂവ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റോസാപൂവ് വളരെ നല്ലതാണ്.
പക്ഷേ ശരീരഭാരം കുറയ്ക്കാനും റോസാപുഷ്പം നല്ലതാണെന്ന് പലര്‍ക്കും അറിയില്ല. അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് റോസ് ടീ. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റാണ് റോസ് ടീ.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് റോസചായയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ധാരാളം ഗുണങ്ങളും ഈ റോസ് ടീക്കുണ്ട്. റോസ ചായ ദഹനത്തിനും വളരെ നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിക്കാനും റോസ ചായ സഹായിക്കും.
റോസ് ടീ എങ്ങനെ ഉണ്ടാക്കാം?
റോസ് ടീ പല തരത്തില്‍ ഉണ്ടാക്കാം. നിങ്ങള്‍ക്ക് എങ്ങനെ കുടിക്കാനാണോ ഇഷ്ടം ആ രീതിയില്‍ ഉണ്ടാക്കാം. റോസപൂവിന്‍റെ ഇതളുകള്‍ ഉണക്കി, അതിലേക്ക് ഇഷ്ടമുളള തേയിലപൊടി ഇട്ടുകുടിക്കാം.
അല്ലെങ്കില്‍ റോസപൂവിന്‍റെ ഇതളുകള്‍ വെളളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുളള തേയില പൊടി കൂടി ഇട്ടാല്‍ കിടിലന്‍ റോസ് ടീ റെഡി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam