കര്‍ക്കടകത്തില്‍ ഉറപ്പായും ചെയ്യേണ്ട കാര്യങ്ങള്‍

Web Desk |  
Published : Jul 20, 2018, 11:03 AM ISTUpdated : Oct 02, 2018, 04:22 AM IST
കര്‍ക്കടകത്തില്‍ ഉറപ്പായും ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

കര്‍ക്കടകത്തില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മള്‍. 

കര്‍ക്കടകത്തില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് ഭക്ഷണക്കാര്യത്തില്‍. കർക്കടക കഞ്ഞിയിലാണ് മലയാളികളുടെ പ്രധാന ആശ്രയവും. കര്‍ക്കടകമാസത്തില്‍ കൂടുതലായി എല്ലാവരും കഴിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വേണ്ടി നമ്മള്‍ കർക്കടകത്തിൽ സുഖചികിത്സകൾ ചെയ്യാറുണ്ട്. എന്നാല്‍ കര്‍ക്കടകത്തില്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വ്യായാമവും യോഗയും. 

ശരീരത്തിന്‍റെ ചലനങ്ങള്‍ കുറയുന്ന കാലമാണ് കര്‍ക്കിടകമാസം. മഴക്കാലം ആയതുകൊണ്ട് നടക്കാന്‍ പോകുന്നവര്‍ പോലും മടിപിടിച്ചിരിക്കും. അതിനാല്‍ ക്യത്യമായി വ്യായാമം ചെയ്യുന്നത് ശ്രദ്ധിക്കണം.  കൂടാതെ യോഗയും ചെയ്യാം. ശ്വസനക്രിയകളും രക്തശുദ്ധീകരണത്തിന് സഹായിക്കും. ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം എന്നിവ പരീക്ഷിക്കാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍