ജാഥ പോലെ കല്യാണങ്ങള്‍; ഇത് കാണുമ്പോള്‍ കത്രീനയ്ക്ക് പറയാനുള്ളത് ഇത്രമാത്രം...

Published : Feb 12, 2019, 07:20 PM IST
ജാഥ പോലെ കല്യാണങ്ങള്‍; ഇത് കാണുമ്പോള്‍ കത്രീനയ്ക്ക് പറയാനുള്ളത് ഇത്രമാത്രം...

Synopsis

താരങ്ങളുടെ വിവാഹത്തിന് പുതുവസ്ത്രങ്ങളെല്ലാമണിഞ്ഞ് പോകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു ഈ വിഷയത്തില്‍ കത്രീനയുടെ നേരത്തേയുള്ള പ്രതികരണം. എന്നാല്‍ ഇപ്പോള്‍ അല്‍പം കൂടി വ്യക്തമായി പ്രതികരിക്കുകാണ് കത്രീന  

ബോളിവുഡില്‍ കല്യാണക്കാലമാണല്ലോ, ദീപിക- രണ്‍വീര്‍ വിവാഹം മുതലിങ്ങോട്ട് വഴിക്കുവഴിയായി ഒരു കല്യാണജാഥ തന്നെ കണ്ടു നമ്മള്‍. പ്രിയങ്ക- നിക്ക് വിവാഹം, ഇനി നടക്കാനിരിക്കുന്ന ആലിയ- രണ്‍ബീര്‍ വിവാഹം,ഇതിന് പുറമെ, ടെലിവിഷന്‍ താരങ്ങള്‍, അവതാരകര്‍ അങ്ങനെ പോകുന്നു ആ പട്ടിക...

ഈ തിരക്കില്‍ നിന്നെല്ലാം മാറിനില്‍ക്കുകയായിരുന്നു കത്രീന കെയ്ഫ്. മുമ്പ് വിവാഹത്തെ കുറിച്ച് പലരും ചോദിച്ചപ്പോഴും ആ ചോദ്യങ്ങളില്‍ നിന്നെല്ലാം മിടുക്കോടെ ഒഴിഞ്ഞുമാറുകയായിരുന്നു കത്രീന ചെയ്തിരുന്നത്. താരങ്ങളുടെ വിവാഹത്തിന് പുതുവസ്ത്രങ്ങളെല്ലാമണിഞ്ഞ് പോകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു ഈ വിഷയത്തില്‍ കത്രീനയുടെ നേരത്തേയുള്ള പ്രതികരണം. 

എന്നാല്‍ ഇപ്പോള്‍ അല്‍പം കൂടി വ്യക്തമായി പ്രതികരിക്കുകാണ് കത്രീന. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് കത്രീന, രസരകമായ മറുപടി പറഞ്ഞത്. 

'എല്ലാവരും കല്യാണം കഴിക്കുകയാണ്. എനിക്കപ്പോള്‍ തോന്നുന്നത് എന്താണെന്നോ, നോ... നോ.... നോ... എന്നെ മാത്രം പിന്നില്‍ ഒറ്റയ്ക്കാക്കി അങ്ങനെ പോകല്ലേ, എന്നെക്കൂടി കാത്തുനില്‍ക്കൂ.. എന്ന് പറയാനാണ്'- കത്രീന പറഞ്ഞു. 

ചിരി വിടാതെ, തമാശ കലര്‍ത്തിയാണ് കത്രീന മറുപടി പറഞ്ഞത്. എങ്കിലും താരവിവാഹങ്ങളോടുള്ള കത്രീനയുടെ പ്രതികരണം ഇതിനോടകം തന്നെ ബോളിവുഡില്‍ പ്രചരിച്ചുകഴിഞ്ഞു. മുമ്പ് സല്‍മാന്‍ ഖാനുമായും, രണ്‍ബീര്‍ കപൂറുമായെല്ലാം അടുത്ത സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നപ്പോഴും കത്രീനയുടെ വിവാഹം ബോളിവുഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് കത്രീനയ്ക്ക് ശേഷം വന്ന താരങ്ങള്‍ വിവാഹിതരാവുകയായിരുന്നു.
 

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ