ഭയപ്പെടരുത്, പ്രളയത്തിൽ ഒറ്റപ്പെട്ടവർ അറിയാൻ

By Web TeamFirst Published Aug 16, 2018, 2:21 PM IST
Highlights
  • കേരളത്തിലുണ്ടായ കനത്ത മഴയിൽ വീടുകളുടെ ടെറസിലും മറ്റും നിരവധി പേരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ  ഒറ്റപ്പെട്ടവർ പേടിക്കേണ്ട ആവശ്യമില്ല. രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. പ്രളയത്തിൽ ഒറ്റപ്പെട്ടവർ ചില കാര്യങ്ങൾ നിർബന്ധമായും അറിയണം. 

ഞങ്ങളുടെ വീട് വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കൂ...ഈ വാക്കുകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ എവിടെയും കേൾക്കാനാവുന്നത്. ഇക്കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായത് ചെറിയ മഴയല്ല, ചെറിയ നാശനഷ്ടമല്ല. കേരളത്തിൽ എവിടെ നോക്കിയാലും വെള്ളപ്പൊക്കം മാത്രം. കേരളത്തിലുണ്ടായ കനത്ത മഴയിൽ വീടുകളുടെ ടെറസിലും മറ്റും നിരവധി പേരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. മഴയിൽ ഒറ്റപ്പെട്ടവർ പേടിക്കേണ്ട ആവശ്യമില്ല. രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. പ്രളയത്തിൽ ഒറ്റപ്പെട്ടവർ ചില കാര്യങ്ങൾ നിർബന്ധമായും അറിയണം. 

1. നിങ്ങൾ ഭയപ്പെടരുത്: പ്രളയത്തിൽ ഒറ്റപ്പെട്ടവരോട് ആദ്യം പറയാനുള്ളത് നിങ്ങൾ ഭയപ്പെടരുത്. നിങ്ങൾ നിങ്ങളിൽ തന്നെ പൂർണമായും വിശ്വസിക്കുകയാണ് വേണ്ടത്. ഭയം ഒരിക്കലുമൊരു പരിഹാരമേ അല്ല. ഒപ്പമുള്ളവർക്ക് ആശ്വാസവും ധൈര്യവും പകരാൻ ശ്രമിക്കുക.

2. വെള്ളം: കുടിവെള്ളം ഇല്ലാതെ വന്നു പോയാൽ ഒരു കാരണവശാലും  പ്രളയജലം കുടിക്കരുത്. മഴവെള്ളം ശുദ്ധമാണ്. പാത്രത്തിലോ പ്ലാസ്റ്റിക് കവറുകളിലോ ശേഖരിച്ചു കുടിക്കുക. മേൽക്കൂരയിൽ നിന്ന് ഒഴുകിവരുന്ന മഴവെള്ളം പോലും പ്രളയജലത്തേക്കാൾ നല്ലതും ശുദ്ധവുമാണ്.

3. ഭക്ഷണം കുറച്ച് മാത്രം: പ്രളയത്തിൽ ഒറ്റപ്പെട്ടവർ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ.കെെയ്യിലുള്ള ഭക്ഷണം പരമാവധി സമയത്തേക്ക് ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തെക്കാൾ ബിസ്കറ്റ് പോലുള്ള പാക്കറ്റ് ഫുഡ് കഴിക്കാൻ ശ്രമിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്സ് കയ്യിലുണ്ടെങ്കിൽ ഏറെ നല്ലതാണ്. അവ ഒപ്പമുള്ള എല്ലാം അംഗങ്ങൾക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാൻ നൽകുക. 

4. പഞ്ചസാരയും ഉപ്പും സൂക്ഷിക്കുക  :വീട്ടിലുള്ള മുഴുവൻ പഞ്ചസാരയും അൽപം ഉപ്പു വീതവും പ്രത്യേകം പാക്കറ്റുകളിലായി പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞുവയ്ക്കാൻ ശ്രമിക്കുക. കടുത്ത ക്ഷീണം തോന്നിയാൽ അൽപം പഞ്ചസാരയോ ഉപ്പോ കഴിക്കാം. ഊർജ്ജം കിട്ടാൻ ഏറ്റവും നല്ലതാണ് പഞ്ചസാര. 

5. തലക്കറക്കം: ഈ സമയത്ത് തലക്കറക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. തലകറക്കം അനുഭവപ്പെട്ടാൽ  കാലുകൾ ഉയർത്തിവച്ചു കിടക്കാൻ ശ്രമിക്കുക.

6.ആത്മവിശ്വാസവും ധെെര്യവും കെെവിടരുത്: പ്രളയത്തിൽ ഒറ്റപ്പെട്ടവർ ഒരിക്കലും ധെെര്യവും ആത്മവിശ്വാസവും കെെവിടരുത്. ഈ സമയം മനസിന് ധെെര്യം നൽകാനാണ് ശ്രമിക്കേണ്ടത്. 
 

click me!