
തദ്ദേശീയര്‍ക്കും കോവളം പ്രിയപ്പെട്ട കല്‍ത്തീരമാണ്. തിരുവനന്തപുരത്ത് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എത്തുന്ന മറ്റു ജില്ലക്കാരും അന്യസംസ്ഥാനക്കാരും വൈകുന്നേരങ്ങള്‍ ചെലവിടാന്‍ കോവളത്ത് എത്തുന്നുണ്ട്.
മൂന്നു വ്യത്യസ്‌ത ബീച്ചുകളാണ് കോവളത്ത് ഉള്ളത്. തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ആണ് ഇവിടുത്തെ പ്രത്യേകത. അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്താം.
കോവളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.
തീരത്ത് നിറഞ്ഞിരിക്കുന്ന പാറക്കെട്ടുകള്‍ കോവളത്തെ കടലിനെ പ്രക്ഷുബ്ധരഹിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യത കൂറവയാതിനാല്‍ ഇവിടെ കടല്‍സ്‌നാനത്തിന് ഏറ്റവും അനുയോജ്യമാണ്. 100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും. ഈ ഘടകമാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നത്. അയുര്‍വേദ സുഖ ചികില്‍സയ്‌ക്കും മസാജിങ്ങിനുമുള്ള സൗകര്യമാണ് വിദേശീയരെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ യോഗാ പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം.
ബസ് മാര്‍ഗം വരുന്നവര്‍ക്ക്, കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍, രാവിലെ ആറു മുതല്‍ രാത്രി എട്ടു മണി വരെ ബസ് ലഭ്യമാണ്. ഓരോ 15 മിനിട്ട് ഇടവിട്ടും ബസ് ലഭ്യമാണ്. കെയുആര്‍ടിസിയുടെ ലോ ഫ്ലോര്‍ എസി ബസും കോവളത്തേക്ക് ലഭ്യമാണ്. 14 കിലോമീറ്ററാണ് കിഴക്കേക്കോട്ടയില്‍നിന്ന് കോവളത്തേക്കുള്ള ദൂരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam