ബോളിവുഡില്‍ നിന്നൊരു 'ട്രെന്‍ഡ്'; നമുക്കും പരീക്ഷിക്കാം ഈസിയായി...

By Web TeamFirst Published Feb 3, 2019, 3:56 PM IST
Highlights

നമുക്ക് അധികം പണം ചെലവഴിക്കാതെ തന്നെ ഇത് അനുകരിക്കാവുന്നതേയുള്ളൂ. സാധാരണഗതിയില്‍ ഉപയോഗിക്കാനാണെങ്കില്‍ കോട്ടണ്‍ സെല്‍ഫ് വര്‍ക്കോ ചെറിയ ഡിസൈനോ ഉള്ള നീണ്ട ലെഹങ്ക തയ്പിക്കാം. കൂട്ടത്തില്‍ റെഡിമെയ്ഡ് പ്ലെയ്ന്‍ ഷേര്‍ട്ടുകളും ആവാം. 
 

ഫാഷന്റെ കാര്യത്തില്‍ ഏറ്റവും പുതിയ തരംഗങ്ങള്‍ അറിയണമെങ്കില്‍ ഇന്ത്യയില്‍ ബോളിവുഡിനെ കഴിഞ്ഞേ മറ്റൊരു മേഖലയെടുക്കാനാകൂ. ബോളിവുഡ് താരങ്ങളുടെ പാര്‍ട്ടി, സെലിബ്രേഷന്‍, അവര്‍ഡ് ഫംഗ്ഷന്‍ ഔട്ട്ഫിറ്റുകള്‍ നോക്കിയാണ് പലപ്പോഴും നമ്മള്‍ പുതിയ ട്രെന്‍ഡുകള്‍ അറിയുന്നത് തന്നെ. പ്രായഭേദമെന്യേ മിക്ക ബോളിവുഡ് താരങ്ങളും ഇക്കാര്യത്തില്‍ അത്രമാത്രം ശ്രദ്ധ പുലര്‍ത്തുന്നവരുമാണ്. 

അത്തരത്തില്‍ ബോളിവുഡില്‍ നിന്ന് പകര്‍ന്നൊരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് ഇനി പറയുന്നത്. നീണ്ട ലെഹങ്കയ്‌ക്കൊപ്പം വലിയ കോളറുള്ള ഷേര്‍ട്ട്. ആദ്യം കേള്‍ക്കുമ്പോള്‍ ചെറിയൊരു അമ്പരപ്പൊക്കെ തോന്നിയേക്കാം. എന്നാല്‍ പ്രായത്തിനെ വെല്ലുന്ന 'ബ്യൂട്ടി'യുമായി ആരാധകരെ ഇപ്പോഴും കയ്യടക്കിവച്ചിരിക്കുന്ന പ്രിയതാരം കജോളിന്റെ ഈ ചിത്രം കണ്ടാല്‍ ആ പ്രശ്‌നമങ്ങ് തീര്‍ന്നുകിട്ടും. 


'മിക്‌സ് ആന്റ് മാച്ച്'  കോംബിനേഷനില്‍ തന്നെയാണ് ഒറ്റനോട്ടത്തില്‍ ഇതും പെടുത്താന്‍ കഴിയുക. നമുക്ക് വളരെ ഈസിയായി അനുകരിക്കാന്‍ കഴിയുന്ന ഒരു ട്രെന്‍ഡാണിത്. പ്രത്യേകിച്ച് കോളേജില്‍ പഠിക്കുന്നവര്‍ക്കൊക്കെ. 

'ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍' ലുക്ക് ആണ് ഈ ഡ്രസ് ശരിക്ക് നല്‍കുന്നത്. ചെറിയൊരു റഫ്‌നസ് തോന്നിക്കുകയും എന്നാല്‍ അതിനൊപ്പം തന്നെ ഭംഗിയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യും. 

നമുക്ക് അധികം പണം ചെലവഴിക്കാതെ തന്നെ ഇത് അനുകരിക്കാവുന്നതേയുള്ളൂ. സാധാരണഗതിയില്‍ ഉപയോഗിക്കാനാണെങ്കില്‍ കോട്ടണ്‍ സെല്‍ഫ് വര്‍ക്കോ ചെറിയ ഡിസൈനോ ഉള്ള നീണ്ട ലെഹങ്ക തയ്പിക്കാം. കൂട്ടത്തില്‍ റെഡിമെയ്ഡ് പ്ലെയ്ന്‍ ഷേര്‍ട്ടുകളും ആവാം. 

ഫംഗ്ഷനുകള്‍ക്കാണെങ്കില്‍ ഹെവി വര്‍ക്കുള്ള ലെഹങ്കളാകാം. ഇത് പലപ്പോഴും റെഡിമെയ്ഡ് ആയി വാങ്ങാനും ലഭിക്കും. ആദ്യം ലെഹങ്ക സെലക്ട് ചെയ്തതിന് ശേഷം ഷേര്‍ട്ടുകള്‍ നോക്കാം. നിറം കൊണ്ടോ മെറ്റീരിയല്‍ കൊണ്ടോ ഡിസൈന്‍ കൊണ്ടോ ഒന്നും ഷേര്‍ട്ട് ലെഹങ്കയ്ക്ക് അനുയോജ്യമായിരിക്കണമെന്നില്ല. മാത്രമല്ല, ആ വൈരുദ്ധ്യം തന്നെയാണ് ഈ ഡ്രസിന്റെ ഭംഗിയും. 

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ശരീരം അല്‍പം നന്നായി സൂക്ഷിക്കുന്ന ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും നന്നായി ഇണങ്ങുന്ന ഒരു ഔട്ട്ഫിറ്റ് കൂടിയാണിത്. ഒട്ടും എക്‌സ്‌പോസ്ഡ് ആകാതെ നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷത്തോടെ തെരഞ്ഞെടുക്കാനാവുന്ന ഒരു വസ്ത്രം. 

click me!