
അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ആന്‍റി ഓകസിഡന്‍റുകളുടെയും വൈറ്റമിന്‍ സിയുടെയും പ്രധാന കലവറയായ നാരങ്ങയില്‍ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് വീട്ടില്‍ തന്നെ തയ്യാറാക്കി സൂക്ഷിച്ച് കുടിക്കാവുന്നത്. ഈ പാനീയം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പെട്ടെന്ന് വണ്ണം കുറയ്ക്കാവുന്ന ഏറ്റവും എളുപ്പ മാര്‍ഗമാണെന്നാണ് പറയുന്നത്.
നാരങ്ങ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, സിട്രസ് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും പുറന്തളളിയും ദഹനപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് നടക്കുന്നത്.
പാനീയം തയാറാക്കുന്ന വിധം ഇങ്ങനെ
എട്ട് കപ്പ് വെളളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, പത്ത് പുതിനയില എന്നിവ എടുക്കുക. വെളളം തിളപ്പിക്കുക. ഇത് വാങ്ങി ഇതില്‍ പുതിനയില ഇട്ട് ഒന്ന് കലക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാം. ഏഴ് ദിവസം ഇത് കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam