ഈ പെരുമാറ്റ രീതിയുണ്ടോ?; നിങ്ങളുടെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പഠനം

By Web DeskFirst Published Mar 4, 2018, 9:46 AM IST
Highlights
  • ശാരീരികമായ ആകര്‍ഷണ ഘടകങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പഠനം

ലണ്ടന്‍:  ശാരീരികമായ ആകര്‍ഷണ ഘടകങ്ങള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പഠനം. ഫ്ലോറിഡാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ ജിം മക്നള്‍ട്ടി നടത്തിയ പഠനമാണ് ഇത് പറയുന്നത്. ഈ പഠനം  പേഴ്സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനറിപ്പോര്‍ട്ടനുസരിച്ച് സൗന്ദര്യം കുറഞ്ഞ സ്ത്രീകളാണ് പങ്കാളിയെ വഞ്ചിക്കാന്‍ സാധ്യത കൂടുതല്‍ എന്നാണ് പറയുന്നത്. സുന്ദരിമാര്‍ പൊതുവെ കുലീനകളായി തുടരാനാഗ്രഹിക്കുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. അതേ സമയം ഭാര്യ  സുന്ദരിയല്ലെന്ന് തോന്നുന്ന ഭര്‍ത്താവും പരസ്ത്രീ ബന്ധത്തിന് പോകാനിടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

ഭാര്യ സുന്ദരിയാണോ എന്ന് ഭര്‍ത്താവ് കണ്ടെത്തുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്താണെന്നും പഠനം പറയുന്നു. ഇതോടെ, പരസ്ത്രീകളെ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുകയും അവസരം കിട്ടിയാല്‍ ഇതിന് ശ്രമിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം പങ്കാളി കാണാതെ മറച്ചുപിടിക്കുന്നത് ഇത്തരം ബന്ധത്തിന്‍റെ ലക്ഷണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്‍റെ മൊബൈല്‍ ഫോണ്‍ പങ്കാളിയുടെ കയ്യില്‍ എത്തിയാല്‍ അസ്വസ്തത കാണിക്കുന്നത് ഒരു ലക്ഷണമായി പഠനം പറയുന്നു.

233 ഒളം പുതുതായി വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ നടത്തിയ സൈക്കോളജിക്കല്‍ പഠനത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് ഒപ്പം തന്നെ മതപരമായ വിശ്വാസവും വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളെ എങ്ങനെ സ്വാദീനിക്കുന്നു എന്നതും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

click me!