താരൻ അലട്ടുന്നുവോ? നാരങ്ങയിലുണ്ട്​ അഞ്ച്​ പ്രതിവിധികൾ

Published : Jan 28, 2018, 11:22 AM ISTUpdated : Oct 04, 2018, 11:50 PM IST
താരൻ അലട്ടുന്നുവോ? നാരങ്ങയിലുണ്ട്​ അഞ്ച്​ പ്രതിവിധികൾ

Synopsis

കറുത്ത വസ്​ത്രമണിഞ്ഞ്​ പാർട്ടിക്ക്​ പുറപ്പെടാനിരിക്കു​മ്പോഴായിരിക്കും നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന അനുഭവമുണ്ടാവുക. തലയിൽ ചൊറിച്ചിൽ അനുഭവപ്പെടു​മ്പോള്‍ നിങ്ങൾ കൈവിരലുകൾ പ്രയോഗിക്കും. അപ്പോഴായിരിക്കും നിങ്ങളുടെ കറുത്ത വസ്​ത്രത്തിന്‍റെ ഷോർഡറിൽ താരൻ വീഴുന്നത്​. താരൻ നിങ്ങളുടെ ശിരോചർമത്തിന്‍റെ ഭാഗമാണ്​.

ചർമത്തിനടിയിൽ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ്​ താരന്​ കാരണമാകുന്നതാണെന്നാണ്​ ഗവേഷണങ്ങളിൽ നിന്ന്​ വ്യക്​തമാകുന്നത്​. തലയോട്​ വ്യത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ഫംഗസ്​ ബാധക്ക്​ കാരണമാകുന്നു. തലയോടിൽ നിന്ന്​ സ്രവിക്കുന്ന സെബം ഇൗ ഫംഗസിന്​ ഭക്ഷണമാകുന്നു. ഫംഗസി​ന്‍റെ പ്രവർത്തനം തലയോടിൽ കൂടുതലാകു​മ്പോള്‍ താരനും അധികരിക്കുന്നു.

നിങ്ങളുടെ അടുക്കളയിൽ തന്നെ താരനെ നിയന്ത്രിക്കാനുള്ള വസ്​തുക്കൾ ഉണ്ടെന്നതാണ്​ യാഥാർഥ്യം. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ്​ ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക്​ ആസിഡി​ന്‍റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാൻ സഹായിക്കുന്നു. നാരങ്ങയിലെ ശക്​തമായ ആന്‍റി മൈ​ക്രോബിയൽ ഘടകങ്ങളും തലയോട്ടിയിലെ ഫംഗൽ ബാധയെ ചെറുക്കുന്നു. നാരങ്ങ ഉപയോഗിച്ച്​ താരനെ പ്രതിരോധിക്കാനുള്ള ഏതാനും മാർഗങ്ങൾ: 

നിങ്ങളുടെ തലയോട്ടിയിൽ അടരുകളായി നിൽക്കുന്ന താരൻ എന്ന ബുദ്ധിമുട്ടിനെ നിയ​ന്ത്രിക്കുന്നതിൽ മുൻപന്തിയിലാണ്​ നാരങ്ങയും നെല്ലിക്കയും ചേർന്നുള്ള മിശ്രിതം. ഇവയുടെ സ്വാഭാവിക ഗുണം തലയുടെ ചർമത്തിലെ നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ തടയുന്നു. കൂടാതെ മങ്ങിയ മുടിയിഴകൾക്ക്​ തിളക്കവും നൽകുന്നു. രണ്ട്​ ടേപിൾ സ്​പൂൺ നാരങ്ങാ നീരിൽ അത്ര തന്നെ നെല്ലിക്കാ നീരും ചേർക്കുക. കോട്ടൺബാൾ ഉപയോഗിച്ച്​ ഇൗ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന്​ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

താരൻ നീക്കാനും ബലവത്തായ മുടിക്കും നാരങ്ങയും തൈരും ചേർത്ത മിശ്രിതം ഫലപ്രദമാണ്​. ഇവയിലെ സ്വാഭാവികമായ എൻസൈമുകളും ആസിഡുകളും താരൻ പൂർണമായും നീക്കാൻ സഹായിക്കുന്നു. രണ്ട്​ ടേബിൾ സ്​പൂൺ തൈരിൽ ഒരു ടേബിൾ സ്​പൂൺ നാരങ്ങാനീര്​ കലർത്തുക. മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്​ ശേഷം കടുപ്പം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 

നിങ്ങളുടെ മുടിയുമായി ബന്ധ​പെട്ട പല പ്രശ്​നങ്ങൾക്കുമുള്ള അവസാന ഉത്തരമാണ്​ തേനും നാരങ്ങയും ചേർന്ന മിശ്രിതമെന്ന്​ കാണാനാകും. ചർമത്തിനടിയിലെ ഫംഗൽപ്രവർത്തനങ്ങനെ നിയന്ത്രിക്കാൻ തേനിലെ ആന്‍റിമൈ​ക്രോബിയൽ, ആന്‍റിഇൻഫ്ലമേറ്ററി ഘടകങ്ങൾക്ക്​ സാധിക്കുന്നു. ഇൗ മിശ്രിതം തലയോട്ടിയെ ഇൗർപ്പമുള്ളതാക്കി നിർത്തുകയും വരണ്ടുണങ്ങുന്നതും ചൊറിച്ചിലും തടയുകയും ചെയ്യുന്നു. ഒരു ടേബിൾ സ്​പൂൺ ​നാരങ്ങാനീരും മൂന്ന്​ ടേബിൾ സ്​പൂൺ തേനും നന്നായി ചേർത്ത ശേഷം തലയോട്ടിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന്​ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 34 ദിവസം കൂടുമ്പോള്‍ ഇതാവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. 

മുട്ട മുടിയിഴകൾക്ക്​ ഒരുക്കുന്ന സംരക്ഷണം സംബന്ധിച്ച്​ നമ്മുടെ മുത്തശ്ശിമാർ വെറുംവാക്ക്​ പറയുന്നതല്ല. അവർക്ക്​ അവരുടെതായ കാരണങ്ങളുണ്ട്​. ഒരു മുട്ടയും ഒരു ടേബിൾ സ്​പൂൺ നാരങ്ങാനീരും ചേർന്ന മിശ്രിതം താരൻ തടയാൻ മാത്രമല്ല, നിങ്ങളുടെ മുടിയിൽ മൊത്തത്തിൽ അത്​ഭുതങ്ങൾ വരുത്തും. മുട്ട സ്വാഭാവികമായ കണ്ടീഷണറും ചർമം ഉരിഞ്ഞുപോകാൻ സഹായിക്കുകയും ചെയ്യുന്നു. ഇൗ മിശ്രിതം നിർജീവ കോശങ്ങളുടെ രൂപാന്തരണത്തെ പ്രതിരോധിക്കുന്നു. അടിച്ച മുട്ടയിലേക്ക്​ നാരങ്ങാനീര്​ ചേർക്കുക. തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റ്​ കഴിഞ്ഞ്​ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച്​ കഴുകി കളയുക. 


 

​നാരങ്ങയുടെയും ചായപ്പൊടിയുടെയും ആൻറി മൈക്രോബിയൽ, ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങൾ താരനുള്ള മികച്ച പ്രതിവിധിയും കരിഞ്ഞുണങ്ങിയ ചർമ കോശങ്ങളെ പുനരീജ്ജീവിപ്പിക്കാനും സഹായിക്കുന്നു.  രണ്ട്​ ടീ സ്​പൂൺ ചായപ്പൊടി അരക്കപ്പ്​ ചൂടുള്ള വെള്ളത്തിൽ ചേർക്കുക. അൽപ്പം കഴിഞ്ഞ്​ അതിലേക്ക്​ ഒരു ടീ സ്​പൂൺ നാരങ്ങാനീര്​ ചേർക്കുക. ഇൗ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഉപ​യോഗിക്കു​മ്പോള്‍ ചൂട്​ കുറഞ്ഞിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം. 20 മിനിറ്റിന്​ ശേഷം വെള്ളത്തിൽ കഴുകി കളയുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?