പകർച്ചപ്പനി പ്രതിരോധത്തിന്​ പുതിയ മരുന്ന്​

Published : Jan 27, 2018, 07:50 PM ISTUpdated : Oct 04, 2018, 08:09 PM IST
പകർച്ചപ്പനി പ്രതിരോധത്തിന്​ പുതിയ മരുന്ന്​

Synopsis

പകർച്ച വ്യാധികളിൽ ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചുവീഴുന്ന ഇൻഫ്ലുവൻസ പനിക്ക്​ കൂടുതൽ ഫലപ്രദമായ പ്രതിരോധ മരുന്ന്​ വികസിപ്പിച്ചു. അമേരിക്കയിലെ ജോർജിയ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയി​ലെയും ജോർജിയ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിലെയും ഒരു സംഘം ശാസ്​ത്രജ്​ഞരാണ്​ സുപ്രധാന കണ്ടുപിടുത്തത്തിൽ എത്തിയത്​.

വിവിധതരം പകർച്ചപ്പനികൾക്ക്​ കാരണക്കാരായ വൈറസുകൾക്ക്​ തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ പ്രതിരോധ മരുന്നുകൾ ഒാരോ സീസണിലും പുതുക്കേണ്ടിവന്നിരുന്നു. ഇൗ പ്രശ്​നം മറികടക്കാവുന്ന വിധത്തിൽ വിവിധയിനം പകർച്ചപ്പനികൾക്ക്​ സാർവത്രികമായി ഉപയോഗിക്കാവുന്ന പ്രതി​രോധ മരുന്നാണ്​ ശാസ്​ത്രഞ്​ജരുടെസംഘം വികസിപ്പിച്ചത്​. പ്രശസ്​തമായ നേച്ച്വർ ഗവേഷണ ജേണലിൽ കണ്ടുപിടുത്തത്തെ അധികരിച്ചുള്ള പേപ്പർ പ്രസിദ്ധീകരിക്കുകയും ചെയ്​തിട്ടുണ്ട്​.

ഇൻഫ്ലുവൻസ എ വൈറസി​ന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിൽ നിലവിലുള്ള പ്രതിരോധ വാക്​സിന്​ നിയന്ത്രിത സുരക്ഷയേ ഒരുക്കാൻ കഴിയുന്നുള്ളൂ. ഇൗ പരിമിതി മറികടക്കാൻ സാർവത്രികമായ ഇൻഫ്ലുവൻസ പ്രതിരോധ വാക്​സിന്​ വേണ്ടിയാണ്​ ഗവേഷക സംഘം പരിശ്രമിച്ചത്​.  ഇരട്ട അടുക്കുള്ള പ്രോട്ടീൻ നാനോ കണങ്ങളിൽ നിന്നാണ്​  സാർവത്രികമായി ഉപയോഗിക്കാവുന്ന ഇൻഫ്ലുവൻസ പ്രതി​രോധ വാക്​സിൻ ആയി രൂപപ്പെടുത്തുന്നതിൽ എത്തിച്ചേർന്നിരിക്കുന്നത്​. എലികളിൽ നടത്തിയ പരീക്ഷണത്തിൽ​ വിജയം കണ്ടതോടെയാണ്​ ഗവേഷണഫലം പുറത്തുവിട്ടത്​.

ഒരേ ഗ്രൂപ്പിലെയോ വ്യത്യസ്​തഗ്രൂപ്പിലേയോ ഇൻഫ്ലുവൻസ വൈറസുകൾ ഭാവിയിൽ ഉയർത്തുന്ന വെല്ലുവിളിക​ളെ കൂടുതൽകാലം പ്രതിരോധിക്കാനും പുതിയ കണ്ടുപിടുത്തം സഹായകമാണ്​.  കൂടിച്ചേരാത്ത ശക്​തമായ പ്രോട്ടീൻ നാനോ കണങ്ങളിലെ കണ്ടുപിടുത്തം പ്രോട്ടീൻ മരുന്നുകളുടെ വിപുലമായ സാധ്യതകൾ കൂടി തുറന്നുവെക്കുന്നതാണ്​. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്
ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ