
ചില മറുകുകള്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സെക്‌സ് ലൈഫിനെക്കുറിച്ചും സൂചിപ്പിക്കുമെന്നാണ് ലക്ഷണ ശാസ്ത്രകാരന്മാര്‍ പറയുന്നത്. അത്തരം ചില മറുകുകളെക്കുറിച്ച് അറിയു.
പുരികത്തിനു താഴെ മറുകുണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ കലഹമായിരിക്കും ഫലം.
മൂക്കിനു നടുവില്‍ മറുകുണ്ടെങ്കില്‍ ഇരുവിഭാഗത്തോടും ലൈംഗികമായി താത്പര്യം തോന്നും.
മൂക്കിന്‍ തുമ്പിലാണ് മറുക് എങ്കില്‍ വിവാഹ ജീവിതത്തില സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത്തരം മറുകുകള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് വിശ്വാസം.
മൂക്കിന്‍റെ വശത്താണു മറുക് എങ്കില്‍ പങ്കാളിയുമായി അടുത്തബന്ധം ഉണ്ടാകും. ഇത്തരം സ്ത്രീകള്‍ക്ക് സന്തോഷകരമായ ജീവിതം ലഭിക്കും.
കീഴ്ചുണ്ടില്‍ മറുകുണ്ടെങ്കില്‍ ഒന്നിലേറെ സെക്‌സ് പങ്കാളികള്‍ ഉണ്ടാകും എന്നാണ് സൂചന.
കഴുത്തെല്ലിനു നടുവിലായി മറുകുണ്ടെങ്കില്‍ പങ്കാളിയില്‍ നിന്ന് ആഴത്തിലുള്ള സ്‌നേഹവും പിന്തുണയും ലഭിക്കും.
അരക്കെട്ടിനു വശത്തായി മറുക് ഉണ്ടായാല്‍ സൗന്ദര്യമേറിയ പങ്കാളിയെ ലഭിക്കും എന്നാണ് സൂചന.
തോളിനു അല്‍പ്പം താഴെയായി മറുക് ഉണ്ടായാല്‍ മികച്ച പ്രണയ വിവാഹബന്ധം ഉണ്ടാകും.
കൈ മുട്ടില്‍ മറുകുണ്ടായാല്‍ വിവാഹം വൈകും എന്നാണ് സൂചന.
കണ്ണിനു വശത്തായി മറുകുള്ള സ്ത്രീകള്‍ക്ക് നല്ല സെക്‌സ് ജീവിതം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam