ഇന്ത്യന്‍ പട്ടാളത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ തീരുമാനം

By Web DeskFirst Published Sep 8, 2017, 9:04 PM IST
Highlights

ദില്ലി: ഇന്ത്യന്‍ പട്ടാളത്തിന്‍റെ മിലിട്ടറി പൊലീസില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ പുതിയ തീരുമാനം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അഭിമുഖത്തിലാണ് സ്ത്രീകളെ പട്ടാളത്തിലേക്കെടുക്കുന്നതിനെ കുറിച്ച് ആര്‍മി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്. പട്ടാളത്തിന്‍റെ പൊലീസ് സേനയിലേക്കായിരിക്കും ആദ്യം സ്ത്രീകളെ പരിഗണിക്കുക.

ആര്‍മിയിലെ ചില മേഖലകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നിലവില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ പട്ടാളത്തിന്‍റെ ഭാഗമായുള്ള പൊലീസ് സേനയിലേക്ക് സ്ത്രീകള്‍ വരുന്നത് ഒരു പുത്തന്‍ ചുവട് വെയ്പ്പാണ്. പുതിയ പദ്ധതി പ്രകാരം 800 സ്ത്രീകളെയാണ് ആര്‍മി പൊലീസിലേക്ക് എടുക്കുക. തുടര്‍ന്ന് എല്ലാവര്‍ഷവും 52 ഉദ്ദ്യോഗസ്ഥകളെ പട്ടാളത്തിലേക്ക് എടുക്കും. 

സ്ത്രീകള്‍ പട്ടാളത്തിന്‍റെ പൊലീസ് സേനയില്‍ വരുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സഹായകരമാകുമെന്നാണ് ലെഫ്റ്റനന്‍റ് ജനറല്‍ കുമാര്‍ പറയുന്നത്.

click me!